---
title: "പ്രധാനമന്ത്രിയുടെ പ്രത്യേക സംരക്ഷണ സേനാംഗമായ മലയാളി രാജസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ചു"
english_title: "A Malayali member of the Prime Ministers Special Protection Group died in a car accident in Rajasthan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315335/a-malayali-member-of-the-prime-ministers-special-protection-group-died-in-a-car-accident-in-rajasthan"
published_at: "2025-09-17T12:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca5f877722f_fffr.jpg"
keywords: []
---

# പ്രധാനമന്ത്രിയുടെ പ്രത്യേക സംരക്ഷണ സേനാംഗമായ മലയാളി രാജസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം ഷിന്‍സ് മോന്‍ തലച്ചിറ രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കാസർകോട് ചിറ്റാരിക്കാല്‍ മണ്ഡപത്തെ തലച്ചിറ മാണിക്കുട്ടിയുടെയും ഗ്രേസി കുട്ടിയുടെയും മകനാണ് ഷിന്‍സ് മോന്‍. 23 വര്‍ഷമായി എസ്പിജിയില്‍ സേവനമനുഷ്ഠിക്കുകയാണ്. ഭാര്യ: ജെസ്മി (നേഴ്‌സ് ഉദയഗിരി കണ്ണൂര്‍ ജില്ല). മക്കള്‍ : ഫിയോണ,ഫെബിന്‍. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും.

## Article Content

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം ഷിന്‍സ് മോന്‍ തലച്ചിറ രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കാസർകോട് ചിറ്റാരിക്കാല്‍ മണ്ഡപത്തെ തലച്ചിറ മാണിക്കുട്ടിയുടെയും ഗ്രേസി കുട്ടിയുടെയും മകനാണ് ഷിന്‍സ് മോന്‍. 23 വര്‍ഷമായി എസ്പിജിയില്‍ സേവനമനുഷ്ഠിക്കുകയാണ്. ഭാര്യ: ജെസ്മി (നേഴ്‌സ് ഉദയഗിരി കണ്ണൂര്‍ ജില്ല). മക്കള്‍ : ഫിയോണ,ഫെബിന്‍. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും.

മറ്റൊരു സംഭവത്തിൽ കോഴിക്കോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്. കോഴിക്കോട് - വയനാട് ദേശീയ പാതയിൽ വെള്ളിയാഴ്ച അർധരാത്രി 12.50 നായിരുന്നു അപകടം.

ഓഫിസിൽനിന്നു ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സിറാജ് പത്രത്തിന്റെ ജീവനക്കാരൻ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അസീസ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ജാഫറിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിലും പിന്നീട് ഞായറാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് ജാഫർ മരിച്ചത്.

സിറാജിന്റെ മലപ്പുറം, കണ്ണൂർ, കൊച്ചി, ആലപ്പുഴ ബ്യൂറോകളിൽ റിപ്പോർട്ടറായി ജോലിചെയ്തിരുന്ന ജാഫർ അടുത്തിടെയാണ് കോഴിക്കോട്ടെ സെൻട്രൽ ഡെസ്കിലേക്ക് മാറിയത്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315335/a-malayali-member-of-the-prime-ministers-special-protection-group-died-in-a-car-accident-in-rajasthan)