---
title: "'നിന്നെ ആസിഡും പെട്രോളും ഒഴിച്ച് കത്തിക്കും'; നവവധുവിന് ഭീഷണി, കണ്ണൂരിൽ ഭര്‍ത്താവിനെതിരെ കേസ്"
english_title: "Newlywed threatened case filed against husband in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315313/newlywed-threatened-case-filed-against-husband-in-kannur"
published_at: "2025-09-17T10:58:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/68ca484c0233d_ggg.jpg"
keywords: []
---

# 'നിന്നെ ആസിഡും പെട്രോളും ഒഴിച്ച് കത്തിക്കും'; നവവധുവിന് ഭീഷണി, കണ്ണൂരിൽ ഭര്‍ത്താവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്(കണ്ണൂർ): ( **[www.truevisionnews.com]** ) **മൂന്ന് മാസം മുമ്പ് വിവാഹം ചെയ്ത യുവതിയെ പെട്രോളും ആസിഡും ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി. ശാരീരിക-മാനസിക പീഡനം നടത്തിയ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ ചാണ്ടിക്കരിയിലെ ഗോവിന്ദന്റെ മകന്‍ ധനേഷിന്റെപേരിലാണ് കേസ്. ചാണ്ടിക്കരിയിലെ കല്ലക്കുടിയന്‍ വീട്ടില്‍ കെ.രഞ്ജിനിയുടെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്(കണ്ണൂർ): ( **[www.truevisionnews.com]** ) **മൂന്ന് മാസം മുമ്പ് വിവാഹം ചെയ്ത യുവതിയെ പെട്രോളും ആസിഡും ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി. ശാരീരിക-മാനസിക പീഡനം നടത്തിയ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ ചാണ്ടിക്കരിയിലെ ഗോവിന്ദന്റെ മകന്‍ ധനേഷിന്റെപേരിലാണ് കേസ്. ചാണ്ടിക്കരിയിലെ കല്ലക്കുടിയന്‍ വീട്ടില്‍ കെ.രഞ്ജിനിയുടെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഈ വര്‍ഷം ജൂണ്‍ 25 നാണ് ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്. ചാണ്ടിക്കരിയിലെ ഭര്‍ത്താവിന്റെ തറവാട്ട് വീട്ടില്‍ താമസിച്ചുവരവെ രഞ്ജിനിയുടെ കൂടെ ജോലി ചെയ്യുന്ന പുരുഷന്‍മാരുടെ പേര് ചേര്‍ത്ത് അപവാദപ്രചാരണം നടത്തുകയും ആസിഡും പെട്രോളും ഒളിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരീരിക-മാനസിക പീഡനം നടത്തുകയും ചെയ്തുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315313/newlywed-threatened-case-filed-against-husband-in-kannur)