---
title: " കോഴിക്കോട് മാവൂർ റോഡിൽ ഹോട്ടലിൽ തീപിടുത്തം; വലിയ ദുരന്തം ഒഴിവായി"
english_title: "Fire breaks out at hotel on Mavoor Road, Kozhikode; Major disaster averted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315300/fire-breaks-out-at-hotel-on-mavoor-road-kozhikode-major-disaster-averted"
published_at: "2025-09-17T10:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca40ba57c7a_fire.jpg"
keywords: []
---

#  കോഴിക്കോട് മാവൂർ റോഡിൽ ഹോട്ടലിൽ തീപിടുത്തം; വലിയ ദുരന്തം ഒഴിവായി

> **Lead Summary:** കോഴിക്കോട് മാവൂർ റോഡിൽ ഹോട്ടലിൽ തീപിടുത്തം . മാവൂർ റോഡിലെ മാധ്യമം ഓഫീസിന് സമീപം വനിതകൾ നടത്തുന്ന കഞ്ഞിക്കലം ഹോട്ടലിൽ ഇന്ന് രാവിലെ 8.30ഓടെയാണ് തീപിടുത്തം ഉണ്ടായത് .

## Article Content

കോഴിക്കോട് മാവൂർ റോഡിൽ ഹോട്ടലിൽ തീപിടുത്തം . മാവൂർ റോഡിലെ മാധ്യമം ഓഫീസിന് സമീപം വനിതകൾ നടത്തുന്ന കഞ്ഞിക്കലം ഹോട്ടലിൽ ഇന്ന് രാവിലെ 8.30ഓടെയാണ് തീപിടുത്തം ഉണ്ടായത് .

ഗ്യാസ് കണക്ഷനിലെ തകരാറാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരം ലഭിച്ചതിനെത്തുടർന്ന് ഫയർ സർവീസ് സംഘം സ്ഥലത്തെത്തി തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315300/fire-breaks-out-at-hotel-on-mavoor-road-kozhikode-major-disaster-averted)