---
title: "മദ്യലഹരിയിൽ എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറി; പോക്സോ കേസിൽ മലയാളി യുവാവ് തമിഴ്നാട്ടിൽ അറസ്റ്റിൽ"
english_title: "A Malayali man has been arrested in Tambaram for allegedly behaving indecently with an eight-year-old girl while under the influence of alcohol."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315276/a-malayali-man-has-been-arrested-in-tambaram-for-allegedly-behaving-indecently-with-an-eight-year-old-girl-while-under-the-influence-of-alcohol"
published_at: "2025-09-17T07:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca1aea2e21c_arrrest.jpg"
keywords: []
---

# മദ്യലഹരിയിൽ എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറി; പോക്സോ കേസിൽ മലയാളി യുവാവ് തമിഴ്നാട്ടിൽ അറസ്റ്റിൽ

> **Lead Summary:** താംബരത്ത് മദ്യലഹരിയിൽ എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ മലപ്പുറം സ്വദേശി പിടിയിൽ. പെരിന്തൽമണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീൻ ആണു പോക്സോ കേസിൽ അറസ്റ്റിലായത് . സേലയൂർ രാജേശ്വരി നഗറിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

## Article Content

താംബരത്ത് മദ്യലഹരിയിൽ എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ മലപ്പുറം സ്വദേശി പിടിയിൽ. പെരിന്തൽമണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീൻ ആണു പോക്സോ കേസിൽ അറസ്റ്റിലായത് . സേലയൂർ രാജേശ്വരി നഗറിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

മദ്യലഹരിയിൽ യുവാവ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് മറ്റു കുട്ടികൾ വിവരം ബന്ധുക്കളെ അറിയിച്ചു. ഇവരെത്തിയപ്പോഴേക്കും നിഷാഹുദ്ദീൻ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഈസ്റ്റ് താംബരത്ത് താമസിച്ച് ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315276/a-malayali-man-has-been-arrested-in-tambaram-for-allegedly-behaving-indecently-with-an-eight-year-old-girl-while-under-the-influence-of-alcohol)