---
title: "സർക്കാർ ജോലി ആണോ നോക്കുന്നേ .....! ഇത് സുവര്‍ണാവസരം; ഇന്ത്യന്‍ റെയില്‍വേയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം"
english_title: "Looking for a government job This is a golden opportunity Apply now for Indian Railways"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315206/looking-for-a-government-job-this-is-a-golden-opportunity-apply-now-for-indian-railways"
published_at: "2025-09-16T18:16:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c95d49ab9ae_TYTY.jpg"
keywords: []
---

# സർക്കാർ ജോലി ആണോ നോക്കുന്നേ .....! ഇത് സുവര്‍ണാവസരം; ഇന്ത്യന്‍ റെയില്‍വേയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

> **Lead Summary:** **( **[www.truevisionnews.com]** )** സര്‍ക്കാര്‍ – കേന്ദ്രസര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ റെയില്‍വേയിലെ സെക്ഷന്‍ കണ്‍ട്രോളര്‍ തസ്തികയിലെ 368 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 20 മുതല്‍ 33 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

## Article Content

**( **[www.truevisionnews.com]** )** സര്‍ക്കാര്‍ – കേന്ദ്രസര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ റെയില്‍വേയിലെ സെക്ഷന്‍ കണ്‍ട്രോളര്‍ തസ്തികയിലെ 368 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 20 മുതല്‍ 33 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

കേരളത്തില്‍ തിരുവനന്തപുരത്തും ഒഴിവുകളുണ്ട്. തസ്തികയുടെ തുടക്ക അടിസ്ഥാന ശമ്പളം 35,400 രൂപയാണ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷ നല്‍കാം.

കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സി ബി റ്റി), കമ്പ്യൂട്ടര്‍ ബേസ്ഡ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സി ബി എ റ്റി), ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ പരിശോധന തുടങ്ങിയ ക്രമത്തിലാകും തെരഞ്ഞെടുപ്പ് പ്രക്രിയ.

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ 14. കാഴ്ച്ചാ പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. സംവരണ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവുകള്‍ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315206/looking-for-a-government-job-this-is-a-golden-opportunity-apply-now-for-indian-railways)