---
title: "കാണുമ്പോൾ മുല്ലമൊട്ട് ... എന്നാൽ ഗ്രാമ്പുവിന്റെ  ഗുണങ്ങളോ അതിശയിപ്പിക്കുന്നത്  ...!"
english_title: "Know the benefits of cloves"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315201/know-the-benefits-of-cloves"
published_at: "2025-09-16T17:42:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c9543f420e6_grambu.jpg"
keywords: []
---

# കാണുമ്പോൾ മുല്ലമൊട്ട് ... എന്നാൽ ഗ്രാമ്പുവിന്റെ  ഗുണങ്ങളോ അതിശയിപ്പിക്കുന്നത്  ...!

> **Lead Summary:** ഗ്രാമ്പു നമ്മൾ ഭക്ഷണത്തിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണങ്ങൾ നമ്മൾ ചിന്തിക്കാറില്ല . കരയാമ്പു എന്ന ഗ്രാമ്പുവില്‍ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബർ മഗ്നീഷ്യം, പൊട്ടാസ്യം, അയൺ, കാൽസ്യം തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. 

## Article Content

ഗ്രാമ്പു നമ്മൾ ഭക്ഷണത്തിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണങ്ങൾ നമ്മൾ ചിന്തിക്കാറില്ല . കരയാമ്പു എന്ന ഗ്രാമ്പുവില്‍ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബർ മഗ്നീഷ്യം, പൊട്ടാസ്യം, അയൺ, കാൽസ്യം തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. 

ഭക്ഷണത്തിന് രുചി നല്‍കുന്നതിനൊപ്പം ഗ്രാമ്പു ദഹനത്തിനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനാല്‍ പ്രമേഹ രോഗികളുടെ സുഹൃത്താണ് ഗ്രാമ്പു. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഗ്രാമ്പു സഹായിക്കുന്നു. മോണ രോഗങ്ങൾ തടയുന്നതില്‍ ഗ്രാമ്പു മുഖ്യ പങ്ക് വഹിക്കുന്നു. വേദനസംഹാരി കൂടിയായ ഗ്രാമ്പു പരമ്പരാഗതമായി പല്ലുവേദന അകറ്റാനും ഉപയോഗിക്കുന്നു. ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനും ഗ്രാമ്പു നല്ലതാണ്.

പാർശ്വഫലങ്ങളില്ലാത്ത ഒരു വേദന സംഹാരിയാണിത്. തലവേദനയ്ക്ക് നല്ല മരുന്നാണ്. സമ്മർദമകറ്റാൻ സഹായിക്കുന്നു. ഗ്രാമ്പു ഇട്ട ചായ ഉത്കണ്ഠ കുറയ്ക്കാന്‍ നല്ലതാണ്. ഗ്രാമ്പു ചർമത്തിന് യുവത്വമേകുന്നു. ഗ്രാമ്പുവിലെ ആന്റി ഓക്സിഡന്റുകൾ ചർമകോശങ്ങളുടെ പ്രായമാകലിനെ പ്രതിരോധിക്കുന്നു. എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. റുമാറ്റിക് ആർത്രൈറ്റിസിന്റെ വേദന ലഘൂകരിക്കാനും ഗ്രാമ്പു നല്ലതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315201/know-the-benefits-of-cloves)