---
title: "വഴക്കിനിടയിൽ ഭാര്യയാണെന്ന്  മറന്നു ....; അമ്മയെ മകൻ കാണുന്നത് മുറിയിൽ കഴുത്തറ്റ നിലയിൽ,  ഭർത്താവ് പിടിയിൽ"
english_title: "Police have arrested a Tamil Nadu native who murdered his wife by slitting her throat."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315149/police-have-arrested-a-tamil-nadu-native-who-murdered-his-wife-by-slitting-her-throat"
published_at: "2025-09-16T14:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c92648751bd_arrest.jpg"
keywords: []
---

# വഴക്കിനിടയിൽ ഭാര്യയാണെന്ന്  മറന്നു ....; അമ്മയെ മകൻ കാണുന്നത് മുറിയിൽ കഴുത്തറ്റ നിലയിൽ,  ഭർത്താവ് പിടിയിൽ

> **Lead Summary:** ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശിയെ പൊലീസ് പിടികൂടി. മാർത്താണ്ഡം, കാഞ്ഞിരങ്കോട്, ഇനയ്യൻവിള സ്വദേശി ജസ്റ്റിൻ കുമാർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഭാര്യയായ കസ്തൂരി യെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

## Article Content

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശിയെ പൊലീസ് പിടികൂടി. മാർത്താണ്ഡം, കാഞ്ഞിരങ്കോട്, ഇനയ്യൻവിള സ്വദേശി ജസ്റ്റിൻ കുമാർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഭാര്യയായ കസ്തൂരി യെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

ജസ്റ്റിൻകുമാർ നിരന്തരം മദ്യപിച്ചെത്തുന്നതിനാൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസവും മദ്യപിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ജസ്റ്റിൻകുമാർ കത്തികൊണ്ട് കസ്തൂരിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. നിരന്തരം ഇരുവരും തമ്മിൽ വഴക്കുണ്ടാവുന്നതിനാൽ മുറിയിലുണ്ടായിരുന്ന മകൾ ബഹളം കാര്യമായെടുത്തില്ല.

വൈകിട്ട് മകൻ മുകളിലത്തെ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് കസ്തൂരിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കസ്തൂരിയെ കുഴിത്തുറ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒളിവിൽപ്പോയ പ്രതിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315149/police-have-arrested-a-tamil-nadu-native-who-murdered-his-wife-by-slitting-her-throat)