---
title: "കാമുകന്റെ മുന്നിൽ വെച്ച് കോളേജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു, മൂന്ന് പേർ അറസ്റ്റിൽ"
english_title: "College student gang raped in front of boyfriend three arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315116/college-student-gang-raped-in-front-of-boyfriend-three-arrested"
published_at: "2025-09-16T12:16:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c907e8d4453_WhatsApp_Image_2025-09-16_at_12.16.53_PM.jpeg"
keywords: []
---

# കാമുകന്റെ മുന്നിൽ വെച്ച് കോളേജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു, മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **ഒഡീഷ: ( **[www.truevisionnews.com]** ) ഒ**ഡീഷയിയിലെ പുരി ബീച്ചിന് സമീപം കാമുകന്റെ മുന്നിൽ വെച്ച് 19 കാരിയായ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച ബലിഹർചണ്ഡി ക്ഷേത്രത്തിന് സമീപം പ്രതികൾ പെൺകുട്ടിയുടെയും കാമുകന്റെയും വീഡിയോ പകർത്താൻ തുടങ്ങുകയും തുടർന്ന് വീഡിയോ നീക്കം ചെയ്യാൻ പണം ആവശ്യപ്പെടുകയും ചെയ്തു.

## Article Content

**ഒഡീഷ: ( **[www.truevisionnews.com]** ) ഒ**ഡീഷയിയിലെ പുരി ബീച്ചിന് സമീപം കാമുകന്റെ മുന്നിൽ വെച്ച് 19 കാരിയായ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച ബലിഹർചണ്ഡി ക്ഷേത്രത്തിന് സമീപം പ്രതികൾ പെൺകുട്ടിയുടെയും കാമുകന്റെയും വീഡിയോ പകർത്താൻ തുടങ്ങുകയും തുടർന്ന് വീഡിയോ നീക്കം ചെയ്യാൻ പണം ആവശ്യപ്പെടുകയും ചെയ്തു.

ഇവർ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് സംഘത്തിലെ രണ്ട് പേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും കാമുകനെ ആക്രമിച്ച് ഒരു മരത്തിൽ കെട്ടിയിടുകയും ചെയ്തു. തിങ്കളാഴ്ചയാണ് പെൺകുട്ടി പൊലീസിൽ പരാതിപ്പെടുന്നത്. പ്രദേശവാസികളായ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് അവർ വീഡിയോകൾ ഇല്ലാതാക്കിയതായി പറയുന്നു. ഇവരുടെ ഒപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി ഒളിവിലാണ്.

മറ്റൊരു സംഭവത്തിൽ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഏഴു വയസുകാരനായ വിദ്യാര്‍ഥിയെ അധ്യാപകര്‍ മര്‍ദ്ദിച്ചു. കൈക്കും ഇടുപ്പിലും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയില്‍. രണ്ട് ദിവസം സ്‌കൂളിലെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, രാകേശ് സൈനി, രവീന്ദ്ര എന്നീ അധ്യാപകര്‍ ഏഴു വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. ഹരിദ്വാറിലെ ജാബ്രേര ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ ക്രൂരത.

കുട്ടിയെ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞെന്നും, മുഖത്ത് ഷൂസുകൊണ്ട് ചവിട്ടിയെന്നും പരാതിയില്‍ പറയുന്നു. കൈക്കും, ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലാണ്. മര്‍ദ്ദന വിവരം പ്രിന്‍സിപ്പാളിനെ അറിയിക്കാനെത്തിയപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ അച്ഛന്‍ ആരോപിക്കുന്നു. സ്‌കൂള്‍ അധികൃതരുടെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന്, കുട്ടിയുടെ പിതാവ് ജാബ്രേര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

2015 ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ സെക്ഷന്‍ 75 ബിഎന്‍എസിലെ സെക്ഷന്‍ 115 ,351 എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315116/college-student-gang-raped-in-front-of-boyfriend-three-arrested)