---
title: "നിർമ്മാണ തൊഴിലാളി ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Construction worker dies after collapsing in autorickshaw"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315056/construction-worker-dies-after-collapsing-in-autorickshaw"
published_at: "2025-09-16T08:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8cfea70b8a_77.jpg"
keywords: []
---

# നിർമ്മാണ തൊഴിലാളി ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **കോഴിക്കോട്: ** വയനാട്ടിൽ നിന്നും വളയത്തേക്ക് വരികയായിരുന്ന നിർമ്മാണ തൊഴിലാളി ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണ മരിച്ചു. മണിയാലേമ്മൽ സുധാകരൻ ആണ് മരിച്ചത്. തിങ്കൾ പകൽ രണ്ടു മണിയോടെയാണ് വളയത്ത് കുഴഞ്ഞു വീണത്.

## Article Content

**കോഴിക്കോട്: ** വയനാട്ടിൽ നിന്നും വളയത്തേക്ക് വരികയായിരുന്ന നിർമ്മാണ തൊഴിലാളി ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണ മരിച്ചു. മണിയാലേമ്മൽ സുധാകരൻ ആണ് മരിച്ചത്. തിങ്കൾ പകൽ രണ്ടു മണിയോടെയാണ് വളയത്ത് കുഴഞ്ഞു വീണത്.

ഉടൻതന്നെ വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: ഒരു പരേതനായ കണ്ണൻ. അമ്മ: നാരായണി. സഹോദരങ്ങൾ: സുരേന്ദ്രൻ (ഗൾഫ്), സുജാത.

മറ്റൊരു സംഭവത്തിൽ കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 49കാരൻ മരിച്ചു. എറണാകുളം സൗത്ത് പറവൂർ പുളിയാംമാക്കിൽ വീട്ടിൽ ദിലീപ് കുമാറാണ് മരിച്ചത്. ഞായറാഴ്ച വൈറ്റില പവർ ഹൗസിന് ജംഗ്ഷനിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315056/construction-worker-dies-after-collapsing-in-autorickshaw)