---
title: "കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ദേശീയപാത നിര്‍മാണ സ്ഥലത്തേക്ക് ഇടിച്ചു കയറി അപകടം; 28-ഓളം പേര്‍ക്ക് പരിക്ക്, ഒന്‍പതുപേരുടെ നില ഗുരുതരം"
english_title: "KSRTC superfast bus crashes into national highway construction site 28 injured nine in critical condition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315054/ksrtc-superfast-bus-crashes-into-national-highway-construction-site-28-injured-nine-in-critical-condition"
published_at: "2025-09-16T08:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8ccf61a114_ggg.jpg"
keywords: []
---

# കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ദേശീയപാത നിര്‍മാണ സ്ഥലത്തേക്ക് ഇടിച്ചു കയറി അപകടം; 28-ഓളം പേര്‍ക്ക് പരിക്ക്, ഒന്‍പതുപേരുടെ നില ഗുരുതരം

> **Lead Summary:** **ചേര്‍ത്തല: ( **[www.truevisionnews.com]** **ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ദേശീയപാത അടിപ്പാത നിര്‍മാണ സ്ഥലത്തേക്ക് ഇടിച്ചു കയറി അപകടം. 28 ഓളം പേര്‍ക്ക് പരിക്ക്. ഒന്‍പതുപേരുടെ നില ഗുരുതരം. കോയമ്പത്തൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**ചേര്‍ത്തല: ( **[www.truevisionnews.com]** **ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ദേശീയപാത അടിപ്പാത നിര്‍മാണ സ്ഥലത്തേക്ക് ഇടിച്ചു കയറി അപകടം. 28 ഓളം പേര്‍ക്ക് പരിക്ക്. ഒന്‍പതുപേരുടെ നില ഗുരുതരം. കോയമ്പത്തൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. പൊലീസ് സ്റ്റേഷന് സമീപത്ത് ദേശീയപാതയുടെ ഭാഗമായ അടിപ്പാത നിര്‍മിക്കാന്‍ സ്ഥാപിച്ച കമ്പികളിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റൊരു സംഭവത്തിൽ മദ്യലഹരിയിലായിരുന്ന ആള്‍ ഓടിച്ച ട്രക്ക് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേ്ക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. മധ്യപ്രദേശ് ഇന്‍ഡോറിലെ എയര്‍പോര്‍ട്ട് റോഡിലുള്ള ശിക്ഷക് നഗറിലാണ് സംഭവം.

മൃതദേഹങ്ങളും പരിക്കേറ്റവരും റോഡില്‍ ചിതറിക്കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ പത്തിലേറെ വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. അപകടത്തിനുശേഷം ട്രക്കിന് തീപിടിക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ട്രക്ക് ആദ്യം രാമചന്ദ്ര നഗറിലെ ട്രാഫക് ജങ്ഷനിലെ രണ്ട് ബൈക്കുകളിലാണ് ഇടിച്ചത്. അടിയില്‍ കുടുങ്ങിപ്പോയ ഈ ബൈക്കുകളെയും വലിച്ചുകൊണ്ട് ട്രക്ക് തിരക്കേറിയ റോഡിലൂടെ മുന്നേറി.

അമിതവേഗതയില്‍ വരുന്ന ട്രക്ക് നിര്‍ത്താന്‍ ആളുകള്‍ നിര്‍ത്താന്‍ ആളുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനുശേഷമാണ് നിയന്ത്രണം വിട്ട് അത് വഴിയാത്രക്കാരിലേയ്ക്ക് പാഞ്ഞുകയറിയത്. ബൈക്കുകളുടെ ഇന്ധന ടാക്ക് പൊട്ടിത്തെറിച്ചാണ് ട്രക്കിലേയ്ക്ക് തീ പടര്‍ന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദമായ അന്വേഷണം നടത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഉത്തരവിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315054/ksrtc-superfast-bus-crashes-into-national-highway-construction-site-28-injured-nine-in-critical-condition)