---
title: "ഉംറക്ക് പോകാൻ അറബിയിൽ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ സ്വർണം കൈക്കലാക്കി; 66-കാരൻ അറസ്റ്റിൽ"
english_title: "66 year old man arrested for stealing housewife gold by promising to get money from Arab to go for Umrah"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315053/66-year-old-man-arrested-for-stealing-housewife-gold-by-promising-to-get-money-from-arab-to-go-for-umrah"
published_at: "2025-09-16T07:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8cb0764cca_ggg.jpg"
keywords: []
---

# ഉംറക്ക് പോകാൻ അറബിയിൽ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ സ്വർണം കൈക്കലാക്കി; 66-കാരൻ അറസ്റ്റിൽ

> **Lead Summary:** **മലപ്പുറം: ( **[www.truevisionnews.com]** ) ** ഉംറക്ക് പോകാൻ അറബിയിൽ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാള്‍ പിടിയിൽ. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. ഊര്‍ങ്ങാട്ടിരി തച്ചണ്ണ സ്വദേശി അസൈനാർ ആണ് അറസ്റ്റിലായത്.

## Article Content

**മലപ്പുറം: ( **[www.truevisionnews.com]** ) ** ഉംറക്ക് പോകാൻ അറബിയിൽ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാള്‍ പിടിയിൽ. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. ഊര്‍ങ്ങാട്ടിരി തച്ചണ്ണ സ്വദേശി അസൈനാർ ആണ് അറസ്റ്റിലായത്.

പുത്തൂർ പള്ളി സ്വദേശിനി സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. ഉംറക്ക് പോവാൻ അറബി സഹായിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു വീട്ടമ്മയുടെ സ്വർണ്ണം കൈക്കലാക്കുകയായിരുന്നു. മൂന്നേ മുക്കാൽ പവൻ സ്വർണാഭരണമാണ് ഇത്തരത്തിൽ വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്തത്.

ആഭരണം കണ്ടാൽ അറബി സഹായിക്കില്ലെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് ഊരി വാങ്ങുകയായിരുന്നു. ഇതിനുശേഷം വാങ്ങിയ സ്വര്‍ണാഭരണങ്ങളുമായി കടന്നു കളയുകയായിരുന്നു. സംഭവത്തിൽ വീടമ്മയുടെ പരാതിയിൽ മഞ്ചേരി പൊലീസ് കേസെടുത്താണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ മറ്റു തട്ടിപ്പ് കേസുകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

മറ്റൊരു സംഭവത്തിൽ തൃശൂര്‍ കുന്നംകുളത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി. മലങ്കര ആശുപത്രി പരിസരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. പരസ്പരം കളിയാക്കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. അതേസമയം എന്തിനാണ് തന്നെ തല്ലിയതെന്ന് മനസിലായില്ലെന്നും സംസാരിച്ചു കൊണ്ട് നില്‍ക്കുന്നതിനിടയില്‍ അടിയേല്‍ക്കുകയായിരുന്നുവെന്നും മര്‍ദനമേറ്റ ഡ്രൈവര്‍ പറയുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൈക്ക് പരുക്കേറ്റിട്ടുണ്ട്. കയ്യാങ്കളിയില്‍ പൊലീസ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315053/66-year-old-man-arrested-for-stealing-housewife-gold-by-promising-to-get-money-from-arab-to-go-for-umrah)