---
title: "വയനാട് പുല്‍പ്പള്ളിയിൽ ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി"
english_title: "Wife kills husband by hitting him on the head in Pulpally Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315037/wife-kills-husband-by-hitting-him-on-the-head-in-pulpally-wayanad"
published_at: "2025-09-15T22:11:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c841ff0cd84_RRR.jpg"
keywords: []
---

# വയനാട് പുല്‍പ്പള്ളിയിൽ ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

> **Lead Summary:** **പുല്‍പ്പള്ളി(വയനാട് ): ( **[www.truevisionnews.com]** ) ** ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കാര്യമ്പാതി ചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ഭവാനി യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. മരണകാരണത്തില്‍ ഡോക്ടര്‍ സംശയം പറഞ്ഞതോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.

## Article Content

**പുല്‍പ്പള്ളി(വയനാട് ): ( **[www.truevisionnews.com]** ) ** ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കാര്യമ്പാതി ചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ഭവാനി യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. മരണകാരണത്തില്‍ ഡോക്ടര്‍ സംശയം പറഞ്ഞതോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.

ഇതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് നടന്ന പൊലീസ് ചോദ്യം ചെയ്യലില്‍ ഭാര്യ കുറ്റം സമ്മതിക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ചന്ദ്രന്‍ വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കി തന്നെ ഉപദ്രവിക്കുമായിരുന്നുവെന്ന് ഭവാനി മൊഴിയില്‍ വ്യക്തമാക്കി.

മറ്റൊരു സംഭവത്തിൽ തൃശ്ശൂർ ഏങ്ങണ്ടിയൂരിൽ മദ്യലഹരിയിൽ മകൻ തള്ളിയിട്ടതിനെ തുടർന്ന് ചുമരിൽ തലയിടിച്ച് വീണ് അച്ഛൻ മരിച്ചു. ഏങ്ങണ്ടിയൂർ മണപ്പാട് മോങ്ങാടി വീട്ടിൽ രാമുവാണ് (71) മരിച്ചത്. സംഭവത്തിൽ മകൻ രാഗേഷിനെ (35) വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മദ്യലഹരിയിലെത്തിയ രാഗേഷ് അച്ചൻ രാമുവുമായി വഴക്കിടുകയും, തുടർന്ന് അച്ചനെ പിടിച്ചു തള്ളിയതിനെ തുടർന്ന് ചുമരിൽ തലയിടിച്ച് വീണ് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. സംഭവ സമയം വീട്ടിൽ രാമുവും രാഗേഷും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.

തലയിടിച്ച് വീണതിനെ തുടർന്ന് രാമുവിന് അനക്കമില്ലാതെയായതോടെ ബന്ധു വീട്ടിൽ പോയിരിക്കുകയായിരുന്ന അമ്മ ശകുന്തളയെ രാഗേഷ് വിവരമറിയിക്കുകയായിരുന്നു. ശകുന്തളയെത്തി രാമുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് രാഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും. വധശ്രമം ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ് രാഗേഷ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315037/wife-kills-husband-by-hitting-him-on-the-head-in-pulpally-wayanad)