---
title: "കടയില്‍ വന്ന പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസ് പ്രതി അറസ്റ്റില്‍"
english_title: "Sexual assault on a girl who came to the shop POCSO case suspect arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315020/sexual-assault-on-a-girl-who-came-to-the-shop-pocso-case-suspect-arrested"
published_at: "2025-09-15T20:04:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c82446bd9f1_yyy.jpg"
keywords: []
---

# കടയില്‍ വന്ന പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസ് പ്രതി അറസ്റ്റില്‍

> **Lead Summary:** **പത്തനാപുരം: ( **[www.truevisionnews.com]** ) ** പോക്സോ കേസിലെ പ്രതിയെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍പുര വടക്കേതില്‍ സുലൈമാന്‍ റാവുത്തര്‍ മകന്‍ ഷെരീഫ് ആണ് പിടിയിലായത്. കടയില്‍ വന്ന പെണ്‍കുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പത്തനാപുരം റെഡ് ചില്ലിസ് എന്ന കടയിലാണ് സംഭവം. സാധനം വാങ്ങാനായി എത്തിയ പെണ്‍കുട്ടിയോടാണ് 50കാരന്‍ അതിക്രമം നടത്തിയത്.

## Article Content

**പത്തനാപുരം: ( **[www.truevisionnews.com]** ) ** പോക്സോ കേസിലെ പ്രതിയെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍പുര വടക്കേതില്‍ സുലൈമാന്‍ റാവുത്തര്‍ മകന്‍ ഷെരീഫ് ആണ് പിടിയിലായത്. കടയില്‍ വന്ന പെണ്‍കുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പത്തനാപുരം റെഡ് ചില്ലിസ് എന്ന കടയിലാണ് സംഭവം. സാധനം വാങ്ങാനായി എത്തിയ പെണ്‍കുട്ടിയോടാണ് 50കാരന്‍ അതിക്രമം നടത്തിയത്.

പത്തനാപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു, എ.എസ്.ഐ അക്ഷയ്, സി.പി.ഒ വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മറ്റൊരു സംഭവത്തിൽ പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ചാല സ്വദേശിയായ ഇരുപതുകാരനെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു . പ്രതിക്കു അറുപത്തിമൂന്ന് വർഷം കഠിനതടവും അമ്പത്തയ്യായിരം രൂപ പിഴക്കും ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന് വർഷവും ആറു മാസവും കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും. പിഴ തുക കുട്ടിക്ക് നൽകണം.

2022 നവംബർ ഒമ്പതിന് വൈകിട്ട് ഏഴോടെ ചാലയിൽ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എട്ടാംക്ലാസ്സിൽ പഠിക്കുകയായിരുന്ന കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം പ്രതി കുട്ടിയെ വീടിന് അടുത്തുള്ള പൊളിഞ്ഞ മുറിയിൽ ബലം പ്രയോഗിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടർന്ന് കുട്ടി ഗർഭിണി ആയി.

ആശുപത്രിയിൽ ചികിത്സക്കു പോയപ്പോഴാണ് ഡോക്ടർ പൊലീസിന് വിവരം അറിയിച്ചത് . തുടർന്ന് കുട്ടിയെ എസ് എ റ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഗർഭ ചിദ്രം നടത്തി. കുട്ടിക്ക് പതിനാല് വയസ്സ് ആയതിനാൽ സുരക്ഷ പരിഗണിച്ച് ഡോക്ടർമാർ കൂടിയാലോചിച്ച് ഗർഭ ചിദ്രം നടത്തിയത്. ഗർഭഛിദ്രം നടത്തിയപ്പോൾ കിട്ടിയ ഭ്രൂണവും, പ്രതിയുടെയും കുട്ടിയുടെയും രക്ത സാമ്പിളുകളും ഡി .എൻ .എ പരിശോധനക്ക് അയച്ചു .

പരിശോധനയിൽ ഭ്രൂണം പ്രതിയുടേതും കുട്ടിയുടേതുമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിരുന്നു .ഈ സംഭവത്തിന് പുറമെ പ്രതിക്ക് പ്രായപൂർത്തിയാകും മുമ്പും കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈൽ കോടതിയിൽ ഒരു കേസുണ്ട് .ഇതിന് പുറമെ ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം പ്രതി വീണ്ടും കുട്ടിയെ ബലം പ്രയോഗിച്ച് തട്ടികൊണ്ട് മണക്കാടുള്ള ഒരു ഒഴിഞ്ഞ വീട്ടിൽ കൊണ്ട് പോയി കേസ് കൊടുത്തതിന് മർദിക്കുകയും തുടർന്ന് പീഡിപ്പിക്കുകയും ചെയ്തു.

ഈ കേസിന്റെ വിചാരണ ഇതേ കോടതിയിൽ നടക്കുന്നു . ഇതിന് പോലീസ് വീണ്ടും കേസ് എടുക്കുകയും ഇതിന്റെ വിചാരണ ഇതേ കോടതിയിൽ നടന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.ഫോർട്ട് സി .ഐ ജെ.രാകേഷ് അന്വേഷണം നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315020/sexual-assault-on-a-girl-who-came-to-the-shop-pocso-case-suspect-arrested)