---
title: "കണ്ണൂരിൽ പിക്കപ്പ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ പെയിന്‍റിങ് തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "Pickup lorry and scooter collide in Kannur Painting worker dies after being seriously injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315017/pickup-lorry-and-scooter-collide-in-kannur-painting-worker-dies-after-being-seriously-injured"
published_at: "2025-09-15T19:43:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68c81f5919cee_WhatsApp_Image_2025-09-15_at_7.44.25_PM.jpeg"
keywords: []
---

# കണ്ണൂരിൽ പിക്കപ്പ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ പെയിന്‍റിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂര്‍: ( **[www.truevisionnews.com]** ) ** കണ്ണൂർ പയ്യന്നൂരിൽ പിക്കപ്പ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെയിന്‍റിങ് തൊഴിലാളി മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി ടി വി സുകേഷാണ് മരിച്ചത്. 38 വയസായിരുന്നു ഇദ്ദേഹത്തിന്. ഞായറാഴ്ച്ച രാത്രി 12 മണിയോടെയായിരുന്നുഅപകടം. പയ്യന്നൂരില്‍ നിന്നും തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സുകേഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എതിരെവന്ന പിക്കപ്പും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

**കണ്ണൂര്‍: ( **[www.truevisionnews.com]** ) ** കണ്ണൂർ പയ്യന്നൂരിൽ പിക്കപ്പ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെയിന്‍റിങ് തൊഴിലാളി മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി ടി വി സുകേഷാണ് മരിച്ചത്. 38 വയസായിരുന്നു ഇദ്ദേഹത്തിന്. ഞായറാഴ്ച്ച രാത്രി 12 മണിയോടെയായിരുന്നുഅപകടം. പയ്യന്നൂരില്‍ നിന്നും തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സുകേഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എതിരെവന്ന പിക്കപ്പും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

പയ്യന്നൂര്‍ ബി കെ എം ജംഗ്ഷനിൽ മിന ബസാറിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുകേഷിനെ പരിയാരം ഗവണ്‍മെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.

അതേസമയം കുറുവയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ അധ്യാപിക മരിച്ചു. കൽപറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കൽപ്പറ്റ എൻഎസ്എസ് സ്കൂൾ ഐടി അധ്യാപികയും ഡിവൈഎഫ്ഐ വെങ്ങപ്പള്ളി ചോലപ്പുറം യൂണിറ്റ് പ്രസിഡന്റുമായിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ശ്രീനിതയും കുടുംബവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ശ്രീനിതയ്ക്കും ഭർത്താവ് ജിജിലേഷിനും ഇവരുടെ രണ്ട് കുട്ടികൾക്കും പരുക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ശ്രീനിത മരണത്തിന് കീഴടങ്ങിയത്. ജിജിലേഷിന്റെയും കുട്ടികളുടേയും പരുക്ക് ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315017/pickup-lorry-and-scooter-collide-in-kannur-painting-worker-dies-after-being-seriously-injured)