---
title: "കോഴിക്കോട് സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി"
english_title: "Biker dies after being hit by private bus in Kozhikode rear wheel goes over head"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315016/biker-dies-after-being-hit-by-private-bus-in-kozhikode-rear-wheel-goes-over-head"
published_at: "2025-09-15T19:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c81df2e6e2f_fsd.jpg"
keywords: []
---

# കോഴിക്കോട് സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **പൂവാട്ടുപറമ്പില്‍ സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കായലം സ്വദേശി സലീം ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പെരുവയല്‍ പഞ്ചായത്ത് ഓഫീസിന് അടുത്തുവെച്ചായിരുന്നു അപകടം. മാവൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യബസ് ആണ് അപകടം ഉണ്ടാക്കിയത്.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **പൂവാട്ടുപറമ്പില്‍ സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കായലം സ്വദേശി സലീം ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പെരുവയല്‍ പഞ്ചായത്ത് ഓഫീസിന് അടുത്തുവെച്ചായിരുന്നു അപകടം. മാവൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യബസ് ആണ് അപകടം ഉണ്ടാക്കിയത്.

അമിതവേഗത്തിലെത്തിയ ബസ്, മുന്നിലെ ബസിനെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ എതിര്‍ദിശയില്‍നിന്ന് മറ്റൊരു വാഹനം വന്നു. അതില്‍ ഇടിക്കാതിരിക്കാന്‍ ബസ് റോഡ് അരികിലേക്ക് ചേര്‍ത്തപ്പോഴാണ് സലീമിന്റെ ബൈക്കില്‍ ഇടിച്ചത്. ഇതോടെ സലീം, ബസിന് അടിയില്‍പ്പെട്ടു. ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറുകയും സലീം തല്‍ക്ഷണം മരിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315016/biker-dies-after-being-hit-by-private-bus-in-kozhikode-rear-wheel-goes-over-head)