---
title: "സ്‌കൂളിന് മുന്നിലുളള ബസ് കാത്തിരിപ്പ്കേന്ദ്രം തകർന്നുവീണു; കുട്ടികൾ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി"
english_title: "Bus shelter in front of school collapses children escape averting major disaster"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315004/bus-shelter-in-front-of-school-collapses-children-escape-averting-major-disaster"
published_at: "2025-09-15T18:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c80b3d0eabd_hghgg.jpg"
keywords: []
---

# സ്‌കൂളിന് മുന്നിലുളള ബസ് കാത്തിരിപ്പ്കേന്ദ്രം തകർന്നുവീണു; കുട്ടികൾ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** വര്‍ക്കലയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നുവീണു. തകര്‍ന്നത് വര്‍ക്കല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നിലുളള ബസ് കാത്തിരിപ്പ് കേന്ദ്രം. സ്‌കൂള്‍ വിടുന്നതിന് തൊട്ടു മുന്‍പായിരുന്നു ബസ് കാത്തിരിപ്പുകേന്ദ്രം തകര്‍ന്നുവീണത്. അതിനാല്‍ വൻ ദുരന്തം ഒഴിവായി. ഈ സമയം കുറച്ചു കുട്ടികള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്നുണ്ടായിരുന്നു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** വര്‍ക്കലയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നുവീണു. തകര്‍ന്നത് വര്‍ക്കല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നിലുളള ബസ് കാത്തിരിപ്പ് കേന്ദ്രം. സ്‌കൂള്‍ വിടുന്നതിന് തൊട്ടു മുന്‍പായിരുന്നു ബസ് കാത്തിരിപ്പുകേന്ദ്രം തകര്‍ന്നുവീണത്. അതിനാല്‍ വൻ ദുരന്തം ഒഴിവായി. ഈ സമയം കുറച്ചു കുട്ടികള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്നുണ്ടായിരുന്നു.

ഷെഡ് പൊളിഞ്ഞുവീഴുന്ന ശബ്ദം കേട്ട് അവര്‍ ഓടി മാറി. കാത്തിരിപ്പ് കേന്ദ്രത്തിന്റെ അവസ്ഥ സ്‌കൂള്‍ അധികൃതര്‍ നഗരസഭയെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പറഞ്ഞു.

മറ്റൊരു സംഭവത്തിൽ നിലമേൽ വേക്കലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു. കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

തട്ടത്തുമല - വട്ടപ്പാറ റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു. ഡ്രൈവറെയും ഒരു കുട്ടിയെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ട് പേര്‍ നിലമേൽ ബംഗ്ലാംകുന്ന് ആശുപത്രിയിലും മറ്റ് 20 പേർ കടക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. കയറ്റത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315004/bus-shelter-in-front-of-school-collapses-children-escape-averting-major-disaster)