---
title: "കിട്ടേണ്ടത് കിട്ടി ....! ഭര്‍ത്താവും അമ്മായിയച്ഛനും ഓടിവന്ന് കോടതിക്ക് പുറത്തുവച്ച് തലാഖ് ചൊല്ലി; ചെരുപ്പൂരി തല്ലി ഭാര്യ"
english_title: "Husband and father-in-law ran outside the court and pronounced talaq wife hit him with a shoe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314938/husband-and-father-in-law-ran-outside-the-court-and-pronounced-talaq-wife-hit-him-with-a-shoe"
published_at: "2025-09-15T13:33:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7c86b542e1_fgdfgdr.jpg"
keywords: []
---

# കിട്ടേണ്ടത് കിട്ടി ....! ഭര്‍ത്താവും അമ്മായിയച്ഛനും ഓടിവന്ന് കോടതിക്ക് പുറത്തുവച്ച് തലാഖ് ചൊല്ലി; ചെരുപ്പൂരി തല്ലി ഭാര്യ

> **Lead Summary:** **( **[www.truevisionnews.com]** )** കോടതിക്കു പുറത്തുവച്ച് തലാഖ് ഭര്‍ത്താവിനെ ചെരുപ്പൂരി തല്ലി ഭാര്യ. ഉത്തര്‍പ്രദേശിലെ റാംപുരിലാണ് സംഭവം. തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും കോടതിക്കു പുറത്തുവച്ച് മൂന്നുതവണ തലാഖ് ചൊല്ലിയപ്പോഴാണ് ചെരുപ്പൂരി തല്ലിയതെന്നും ഭാര്യ പറയുന്നു. സംഭവത്തിന്റെ [**വിഡിയോ** ]സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

## Article Content

**( **[www.truevisionnews.com]** )** കോടതിക്കു പുറത്തുവച്ച് തലാഖ് ഭര്‍ത്താവിനെ ചെരുപ്പൂരി തല്ലി ഭാര്യ. ഉത്തര്‍പ്രദേശിലെ റാംപുരിലാണ് സംഭവം. തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും കോടതിക്കു പുറത്തുവച്ച് മൂന്നുതവണ തലാഖ് ചൊല്ലിയപ്പോഴാണ് ചെരുപ്പൂരി തല്ലിയതെന്നും ഭാര്യ പറയുന്നു. സംഭവത്തിന്റെ [**വിഡിയോ** ]സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

2018ലാണ് ഇവര്‍ വിവാഹിതരായത്, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തനിക്കുനേരെ മര്‍ദനം ആരംഭിച്ചെന്നും ഒരുപാട് സഹിച്ചെന്നും ഭാര്യ പറയുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് പീഡനം തുടങ്ങിയതെന്നും രണ്ട് പെണ്‍മക്കള്‍ ജനിച്ച ശേഷം തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും ഇവര്‍ പരാതിപ്പെടുന്നു.

തനിക്ക് ജീവിക്കാന്‍ ഒരു വഴിയുമില്ലെന്നും സാമ്പത്തികസഹായം വേണമെന്നും ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. അതേസമയം പിതാവിനൊപ്പം കോടതിയിലെത്തിയ ഭര്‍ത്താവ് യുവതിയെ പിന്തുടര്‍ന്നുവന്ന് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ അടുത്തുവന്ന് മൂന്നുതവണ തലാഖ് ചൊല്ലുകയും മര്‍ദിക്കുകയും ചെയ്തതായി യുവതി ആരോപിക്കുന്നു.

സ്വയംപ്രതിരോധത്തിന്‍റെ ഭാഗമായാണ് താന്‍ ചെരുപ്പൂരി ഭര്‍ത്താവിനെ അടിച്ചതെന്നും ഇത് കണ്ടുനിന്നവരാരോ മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്നും യുവതി. എന്റെ ജീവിതം നശിപ്പിച്ചു, കുഞ്ഞുങ്ങളെ എന്നില്‍ നിന്നും അകറ്റി, ആ മനുഷ്യനോട് എനിക്ക് ദേഷ്യം തോന്നില്ലേയെന്നും യുവതി ചോദിക്കുന്നു. എനിക്കെന്റെ കുഞ്ഞുങ്ങളെ തിരിച്ചുവേണം, ആറും രണ്ടും വയസുള്ള കുഞ്ഞുങ്ങളുടെ നല്ല ഭാവിക്കായും താന്‍ അവര്‍ക്കൊപ്പമുണ്ടായിരിക്കണമെന്നും യുവതി പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314938/husband-and-father-in-law-ran-outside-the-court-and-pronounced-talaq-wife-hit-him-with-a-shoe)