---
title: "കോഴിക്കോട് മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ 48 -കാരന്റെ മൃതദേഹം കണ്ടെത്തി"
english_title: "Body of 48 year old man found after jumping into river from Muthambi bridge in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314928/body-of-48-year-old-man-found-after-jumping-into-river-from-muthambi-bridge-in-kozhikode"
published_at: "2025-09-15T12:47:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7bdd05dbbe_fdgdxg.jpg"
keywords: []
---

# കോഴിക്കോട് മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ 48 -കാരന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** ) **മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. അരിക്കുളം മാവട്ട് മോവർ വീട്ടിൽ പ്രമോദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ 5 മണിയോടെ കൊയിലാണ്ടി മുത്താമ്പി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിൽ നിന്നും വെള്ളിമാടു കുന്നിൽ നിന്നുമുള്ള അഗ്നി രക്ഷാ സേനയുടെ സ്കൂബ ടീം നടത്തിയ തിരച്ചിൽ പാലത്തിനടുത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** ) **മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. അരിക്കുളം മാവട്ട് മോവർ വീട്ടിൽ പ്രമോദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ 5 മണിയോടെ കൊയിലാണ്ടി മുത്താമ്പി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിൽ നിന്നും വെള്ളിമാടു കുന്നിൽ നിന്നുമുള്ള അഗ്നി രക്ഷാ സേനയുടെ സ്കൂബ ടീം നടത്തിയ തിരച്ചിൽ പാലത്തിനടുത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൊയിലാണ്ടി അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ വി.കെ.ബിജു വിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം അനിൽകുമാർ , ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരായ അനൂപ് വി കെ, അനൂപ് പി, മനുപ്രസാദ്, അഭിലാഷ്, നിഖിൽ മല്ലിശ്ശേരി, നിഖിൽ, ഇർഷാദ് ടി കെ,ജാഹിർ എം,രജീഷ് വി പി,സിജിത്ത് സി, രജിലേഷ് സി എം,ഹോം ഗാർഡുമാരായ അനിൽകുമാർ, സുധീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314928/body-of-48-year-old-man-found-after-jumping-into-river-from-muthambi-bridge-in-kozhikode)