---
title: "'ഭാഗ്യം' കള്ളനെ തേടി പൊലീസ്; കോഴിക്കോട് 52 ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി, അന്വേഷണം"
english_title: "Police searching for lucky thief 52 Onam bumper lottery tickets stolen in Kozhikode investigation underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314905/police-searching-for-lucky-thief-52-onam-bumper-lottery-tickets-stolen-in-kozhikode-investigation-underway"
published_at: "2025-09-15T11:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7ab760272a_ghfghu.jpg"
keywords: []
---

# 'ഭാഗ്യം' കള്ളനെ തേടി പൊലീസ്; കോഴിക്കോട് 52 ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി, അന്വേഷണം

> **Lead Summary:** ലോട്ടറി സ്റ്റാളിൽ നിന്ന് ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി. കോഴിക്കോട് കൊയിലാണ്ടി ബസ്‌സ്റ്റാൻഡിലെ ലോട്ടറി സ്റ്റാളിൽ നിന്നാണ് 52 ലോട്ടറി ടിക്കറ്റുകൾ മോഷണം പോയത്. കൊയിലാണ്ടി വി കെ ലോട്ടറി സ്റ്റാളിൽ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.

## Article Content

ലോട്ടറി സ്റ്റാളിൽ നിന്ന് ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി. കോഴിക്കോട് കൊയിലാണ്ടി ബസ്‌സ്റ്റാൻഡിലെ ലോട്ടറി സ്റ്റാളിൽ നിന്നാണ് 52 ലോട്ടറി ടിക്കറ്റുകൾ മോഷണം പോയത്. കൊയിലാണ്ടി വി കെ ലോട്ടറി സ്റ്റാളിൽ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.

ലോട്ടറി സ്റ്റാളിലെ ജീവനക്കാരൻ മുസ്തഫ പൊലീസിൽ പരാതി നൽകി. രണ്ടാഴ്ചമുൻപ് 22 ലോട്ടറികളും രണ്ടുദിവസംമുൻപും മൂന്ന് ടിക്കറ്റുകളും കളവുപോയതായി മുസ്തഫ പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314905/police-searching-for-lucky-thief-52-onam-bumper-lottery-tickets-stolen-in-kozhikode-investigation-underway)