---
title: "പൊന്നിന് ആശ്വാസം ....! സ്വർണ വില താഴേക്ക്; ഇന്ന് വാങ്ങിയാൽ പവന് ഇത്ര വില വരും"
english_title: "gold rate kerala today 15 09 2025"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314894/gold-rate-kerala-today-15-09-2025"
published_at: "2025-09-15T11:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7a62ea1341_hfgh.jpg"
keywords: []
---

# പൊന്നിന് ആശ്വാസം ....! സ്വർണ വില താഴേക്ക്; ഇന്ന് വാങ്ങിയാൽ പവന് ഇത്ര വില വരും

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** )** സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. വെള്ളിയാഴ്ച സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണവില ശനിയാഴ്ച മുതലാണ് നേരിയ തോതിൽ കുറഞ്ഞു തുടങ്ങിയത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. . ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81,440 രൂപയാണ്.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** )** സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. വെള്ളിയാഴ്ച സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണവില ശനിയാഴ്ച മുതലാണ് നേരിയ തോതിൽ കുറഞ്ഞു തുടങ്ങിയത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. . ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81,440 രൂപയാണ്.

ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും. 81600 രൂപയ്ൽ നിന്നുമാണ് 160 രൂപയുടെ ഇടിവുണഅടായിരിക്കുന്നത്. ഓ​ഗസ്റ്റ് 10 ന് 75,560 രൂപയായിരുന്നു പവന്റെ വില. ഒരു മാസംകൊണ്ട് 5,880 രൂപയാണ് പവന് വർദ്ധിച്ചത്.

ഇത് കേരളത്തിലെ വിവാഹ വിപണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില ഉയർന്നത് വാങ്ങൽ കുറച്ചതായാണ് റിപ്പോർട്ട്. ദീപാവലിയോട് സ്വർണ്ണവില പതിനായിരത്തിൽ എത്തും എന്നാണ് പലരും പ്രവചിച്ചിരുന്നത്. എന്നൽ ദീപവലിയോടെ സ്വർണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് സൂചനകൾ.

അന്താരാഷ്ട്ര സ്വർണ്ണവില 3800 ഡോളറിലേക്ക് എത്തും എന്നുള്ള സാഹചര്യങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറുകയാണ്. വിപണിയിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 10180 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 8365 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6515 ആണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല.

റെക്കോർ‍ഡ് നിരക്കിലാണ് വെള്ളഇയുടെ വ്യാപാരം. കഴിഞ്ഞ മാസം 10 ന് വെള്ളിയുടെ വില 125 രൂപയാണ്. ഒരു മാസംകൊണ്ട് ഒരു ​ഗ്രാമിന് വർദ്ധിച്ചത് 10 രൂപയാണ്. ഇന്ന് ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 135 രൂപയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314894/gold-rate-kerala-today-15-09-2025)