'ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷ നൽകില്ല, ഞാൻ കാരണം എങ്കിലും ഇപ്പോൾ വീട് വെച്ച് നൽകാൻ ഇറങ്ങിയല്ലോ’ - സുരേഷ് ​ഗോപി

2025-09-15T10:44:00 | By VIPIN P V

തൃശ്ശൂർ : ( www.truevisionnews.com ) നിവേദനവുമായെത്തിയ വയോധികനെ മടക്കി അയച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊതുപ്രവർത്തകനെന്ന നിലയിൽ എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിൽ തനിക്ക് വ്യക്തമായ ധാരണയുണ്ട്. ഈ സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് ഭവനം ഉറപ്പാക്കാൻ മുന്നോട്ട് വന്നത് സന്തോഷമാണെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സിപിഐഎം വീട് നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ വിശദീകരണം. കഴിഞ്ഞ 2 കൊല്ലങ്ങളായി ഇത് കണ്ട് കൊണ്ടിരുന്നു ആളുകൾ താൻ കാരണം എങ്കിലും ഇപ്പോൾ വീട് വെച്ച് നൽകാൻ ഇറങ്ങിയല്ലോയെന്ന് സുരേഷ് ​ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഭവന നിർമ്മാണം സംസ്ഥാന വിഷയമാണ് ഒരാൾക്ക് മാത്രമായി തീരുമാനമെടുക്കാൻ ആവില്ല.

താൻ സിസ്റ്റത്തിൽ നിന്ന് പ്രവർത്തിക്കുന്ന ആളാണെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. രണ്ടുവർഷം മുമ്പ് തെങ്ങ് വീണ് തകർന്ന വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സഹായം തേടിയാണ് എംപിയുടെ അടുത്ത് വേലായുധൻ അപേക്ഷയുമായി ചെന്നത്. എന്നാൽ അതൊന്നും ഒരു എംപിയുടെ ജോലിയേ അല്ല , പോയി പഞ്ചായത്തിൽ പറയ് ‘എന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രതികരണം. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്‍റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തിൽ നിരവധി വാർത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലർ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നുവെന്ന് കാണുന്നു. ഒരു പൊതുപ്രവർത്തകനായി, എനിക്ക് എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് എപ്പോഴും വ്യക്തമായ ധാരണയുണ്ട്.

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല. ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് എന്‍റെ ശൈലി അല്ല. ഭവനനിർമ്മാണം ഒരു സംസ്ഥാന വിഷയമാണ്. അതിനാൽ അത്തരം അഭ്യർത്ഥനകൾ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണം. എന്റെ ശ്രമങ്ങൾ എല്ലായ്പ്പോഴും സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച്, ജനങ്ങൾക്ക് യഥാർത്ഥ നേട്ടങ്ങൾ എത്തിക്കാനാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

അതേ സമയം, ഈ സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതമായ ഭവനം ഉറപ്പാക്കാൻ മുന്നോട്ട് വന്നത് എന്ന കാര്യം കാണുന്നത് എനിക്ക് സന്തോഷമാണ്. രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും ഞാന്‍ കാരണം അവര്‍ക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോ. കഴിഞ്ഞ രണ്ടു കൊല്ലങ്ങളായി ഇത് കണ്ട് കൊണ്ടിരുന്നു ആളുകള്‍ ഞാന്‍ കാരണം എങ്കിലും ഇപ്പോൾ വീട് വെച്ച് നൽകാൻ ഇറങ്ങിയല്ലോ. ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, യഥാർത്ഥ പരിഹാരങ്ങൾക്കാണ് സ്ഥാനം എന്നാണ് എന്‍റെ വിശ്വാസം.

Content Highlight: I won't give people false hope Im the one who's come out to give them a house now Suresh Gopi

Next TV

Related Stories
'സിപിഎമ്മിൽ അടിമുടി മാറ്റം, മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ തേടി'; പാർട്ടി പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

Jul 24, 2026 04:59 PM

'സിപിഎമ്മിൽ അടിമുടി മാറ്റം, മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ തേടി'; പാർട്ടി പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

സിപിഎമ്മിൽ അടിമുടി മാറ്റം വരുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യും. സെപ്റ്റംബറിൽ...

Read More >>
പ്രിയദര്‍ശിനി ബസില്‍ വന്‍ തട്ടിപ്പ്; സ്ത്രീകളുടെ സൗജന്യ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നതായി പരാതി, കണ്ടക്ടർക്ക് സസ്‌പെൻഷൻ

Jul 24, 2026 04:54 PM

പ്രിയദര്‍ശിനി ബസില്‍ വന്‍ തട്ടിപ്പ്; സ്ത്രീകളുടെ സൗജന്യ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നതായി പരാതി, കണ്ടക്ടർക്ക് സസ്‌പെൻഷൻ

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകളുടെ സൗജന്യ സീറോ വാല്യൂ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നു. പരാതി വ്യാപകം....

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

Jul 24, 2026 04:40 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ...

Read More >>
adimage
വടകരയിലെ കോൺഗ്രസ് നേതാവിൻ്റെ വീട്ടുമുറ്റത്തെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

Jul 24, 2026 03:59 PM

വടകരയിലെ കോൺഗ്രസ് നേതാവിൻ്റെ വീട്ടുമുറ്റത്തെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

വടകര കടത്തനാട് ലേബർ സൊസൈറ്റിയിൽ 22 ലക്ഷം നിക്ഷേപിച്ച് നഷ്ടമായതിനെ തുടർന്ന് ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്തു. കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യ...

Read More >>
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: അഞ്ച്  ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, 28 വരെ തുടരും

Jul 24, 2026 03:47 PM

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, 28 വരെ തുടരും

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. 28 വരെ ശക്തമായ മഴ തുടരാൻ സാധ്യത. അറബിക്കടലിൽ ശക്തമായ കാറ്റും....

Read More >>
13-ാം വയസ്സ് മുതൽ ലഹരിക്ക് അടിമ, 45 കുത്തുകൾ, 18 എണ്ണം കഴുത്തിൽ; പാളയത്തെ ബിജു വധക്കേസിൽ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ്; സമഗ്ര അന്വേഷണത്തിന് ആവശ്യം

Jul 24, 2026 03:32 PM

13-ാം വയസ്സ് മുതൽ ലഹരിക്ക് അടിമ, 45 കുത്തുകൾ, 18 എണ്ണം കഴുത്തിൽ; പാളയത്തെ ബിജു വധക്കേസിൽ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ്; സമഗ്ര അന്വേഷണത്തിന് ആവശ്യം

കോഴിക്കോട് പാളയത്ത് ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ് രാജൻ. 45 കുത്തുകളേറ്റ് കൊല്ലപ്പെട്ട...

Read More >>
Top Stories

adimage adimage