---
title: "എല്ലാരും റെഡി അല്ലെ ....! പൊടിപൊടിക്കും; ഐ ഫോൺ 17 സീരീസ് വിൽപന നാളെ മുതൽ"
english_title: "Phone 17 series sales start tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314851/phone-17-series-sales-start-tomorrow"
published_at: "2025-09-14T22:56:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6fb1bd6c10_hgjghj.jpg"
keywords: []
---

# എല്ലാരും റെഡി അല്ലെ ....! പൊടിപൊടിക്കും; ഐ ഫോൺ 17 സീരീസ് വിൽപന നാളെ മുതൽ

> **Lead Summary:** **( **[www.truevisionnews.com]** ) ** രാജ്യത്ത് ഐ ഫോൺ 17 സീരീസ് വിൽപന നാളെ മുതൽ ആരംഭിക്കും. ഐഫോൺ 17, 17 പ്രോ, 17 എയർ, 17 പ്രോ മാക്സ് എന്നിവായണ് പുറത്തിറക്കിയത്. ഇതിലെല്ലാം iOS 26 പ്രീഇൻസ്റ്റാൽ ചെയ്താകും എത്തുന്നത്. എന്നാൽ പഴയ മോഡലുകളിൽ iOS 26 അപ്ഡേറ്റ് നാളെ മുതൽ ലഭിച്ചു തുടങ്ങും. വാച്ച് OS 26ഉം നാളെ തന്നെ എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

## Article Content

**( **[www.truevisionnews.com]** ) ** രാജ്യത്ത് ഐ ഫോൺ 17 സീരീസ് വിൽപന നാളെ മുതൽ ആരംഭിക്കും. ഐഫോൺ 17, 17 പ്രോ, 17 എയർ, 17 പ്രോ മാക്സ് എന്നിവായണ് പുറത്തിറക്കിയത്. ഇതിലെല്ലാം iOS 26 പ്രീഇൻസ്റ്റാൽ ചെയ്താകും എത്തുന്നത്. എന്നാൽ പഴയ മോഡലുകളിൽ iOS 26 അപ്ഡേറ്റ് നാളെ മുതൽ ലഭിച്ചു തുടങ്ങും. വാച്ച് OS 26ഉം നാളെ തന്നെ എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഐഫോൺ എക്‌സ്ആർ, ഐഫോൺ എക്‌സ് എസ്, ഐഫോൺ എക്‌സ്എസ് മാക്‌സ് എന്നീ മോഡലുകളിൽ ഐഒഎസ് 26 ലഭിക്കില്ല. എ13 ചിപ്പ് സെറ്റ് മുതലുള്ളവയ്ക്കാണ് ഈ അപ്‌ഡേറ്റ് ലഭിക്കുന്നത്. ഐഫോൺ 11 മുതലുള്ള മോഡലുകളിൽ ഐഒഎസ് 16ന്റെ സ്‌റ്റേബിൾ വേർഷൻ ലഭിക്കും.

ലിക്വിഡ് ഗ്ലാസ് എന്ന് വിശേഷിപ്പിക്കുന്ന പുതിയ രൂപത്തിലാണ് ഐഒഎസ് 26 എത്തുന്നത്. സൂതാര്യമായ ഇന്റഫേസ് നൽകുന്നതിനാലാണ് ഈ ഒരു ശൈലിയിൽ പുതിയ അപ്‌ഡേറ്റ് എത്തുന്നത്. ഈ മാറ്റം വിഡ്‌ജെറ്റുകളിലും വിൻഡോ ഐക്കണുകളിലും പ്രതിഫലിക്കും. പുതിയ കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഇതോടൊപ്പം ലഭിക്കും. ഇതുവഴി പുതിയ തീം തയാറാക്കാവുന്നതാണ്. ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളും ഐഒഎസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314851/phone-17-series-sales-start-tomorrow)