---
title: "അയ്യേ ... ഇതൊന്നും അറിയില്ലേ...! നിങ്ങളുടെ ഉയരത്തിന് അനുയോജ്യമായ ഭാരം എത്രയെന്ന് അറിയാമോ? എങ്കിൽ ഇതാ പിടിച്ചോ എളുപ്പവഴി "
english_title: "Do you know what the ideal weight is for your height?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314850/do-you-know-what-the-ideal-weight-is-for-your-height"
published_at: "2025-09-14T22:53:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6fa5fe976f_WEIGHT.jpg"
keywords: []
---

# അയ്യേ ... ഇതൊന്നും അറിയില്ലേ...! നിങ്ങളുടെ ഉയരത്തിന് അനുയോജ്യമായ ഭാരം എത്രയെന്ന് അറിയാമോ? എങ്കിൽ ഇതാ പിടിച്ചോ എളുപ്പവഴി 

> **Lead Summary:** ** ഉ**യരത്തിന് അനുയോജ്യമായ ഭാരം കണ്ടെത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. അതിനായി ബോഡിമാസ് ഇന്‍ഡക്‌സ് വളരെക്കാലമായി ഒരു സാധാരണ അളവുകോലായി ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ സമീപകാല ഗവേഷണങ്ങള്‍ കാണിക്കുന്നത് ഈ രീതി നമ്മുടെ ആരോഗ്യത്തെക്കുറിച്ച് പൂര്‍ണമായി മനസിലാക്കിത്തരുന്നില്ല എന്നാണ്.

## Article Content

** ഉ**യരത്തിന് അനുയോജ്യമായ ഭാരം കണ്ടെത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. അതിനായി ബോഡിമാസ് ഇന്‍ഡക്‌സ് വളരെക്കാലമായി ഒരു സാധാരണ അളവുകോലായി ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ സമീപകാല ഗവേഷണങ്ങള്‍ കാണിക്കുന്നത് ഈ രീതി നമ്മുടെ ആരോഗ്യത്തെക്കുറിച്ച് പൂര്‍ണമായി മനസിലാക്കിത്തരുന്നില്ല എന്നാണ്.

**ബിഎംഎയുടെ പരിമിതികള്‍ മനസിലാക്കുന്നത് എങ്ങനെ**

കിലോഗ്രാമിലുള്ള ഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ വര്‍ഗ്ഗംകൊണ്ട് ഹരിച്ചാണ് ബിഎംഎ കണക്കാക്കുന്നത്. ഇത് നമ്മുടെ ഭാരത്തെക്കുറിച്ച് ഒരു കണക്ക് നല്‍കുന്നുണ്ട്. എങ്കിലും ശരീരത്തിലെ പേശികളുടെയും കൊഴുപ്പിന്റെ അളവിനെയും ഇവ വേര്‍തിരിക്കുന്നില്ല. ഇതുകൊണ്ടുതന്നെ ശരീരത്തില്‍ കൊഴുപ്പ് കുറവുള്ളവരും അമിതഭാരമുള്ളവരായി കണക്കാക്കപ്പെടുന്നു.

അതുപോലെ നോര്‍മലായ ബോഡിമാസ് ഇന്‍ഡക്‌സ് (BMA )ഉള്ള ഒരാളുടെ വയറിലെ കൊഴുപ്പ് അധികമാകാം. ഇത് ആരോഗ്യ അപകട സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ബിഎംഐയെ മാത്രം ആശ്രയിക്കുന്നത് ഹൃദയ സംബന്ധമായ അപകടസാധ്യതകള്‍, പ്രമേഹം, മറ്റ് ഉപാപചയ അവസ്ഥകള്‍ എന്നിവയെക്കുറിച്ചുളള വിവരങ്ങള്‍ നല്‍കുന്നത് കുറവാണ്.

**ഭാരം കണക്കാക്കാന്‍ ഇവയും നോക്കണം**

**ബോഡി ഷേപ്പ് ഇന്‍ഡക്‌സ് (ABSI)**

പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകള്‍ നന്നായി മനസിലാക്കുന്നതിന് അരക്കെട്ടിന്റെ ചുറ്റളവും BMIയും സംയോജിപ്പിക്കുന്ന ഒരു പുതിയ രീതിയാണ് ബോഡി ഷേപ്പ് ഇന്‍ഡക്‌സ്. ഈ അളവുകളൊക്കെ സംയോജിപ്പിക്കുന്നതിലൂടെ വ്യക്തികള്‍ക്ക് ഭാരത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കും.

**ഉയരവും ഭാരവും**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314850/do-you-know-what-the-ideal-weight-is-for-your-height)