---
title: "'കാർഷിക മേഖലയെ സംരക്ഷിക്കുന്നതാണ് വന്യജീവി സംരക്ഷണ ഭേദഗതി ബില്ല്; രാഷ്ട്രീയ തർക്കം വേണ്ട' - മന്ത്രി കെ എൻ ബാലഗോപാൽ"
english_title: "Wildlife Protection Amendment Bill is to protect the agricultural sector no political dispute Minister KN Balagopal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314829/wildlife-protection-amendment-bill-is-to-protect-the-agricultural-sector-no-political-dispute-minister-kn-balagopal"
published_at: "2025-09-14T20:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6d85c51400_hfghfghtfr.jpg"
keywords: []
---

# 'കാർഷിക മേഖലയെ സംരക്ഷിക്കുന്നതാണ് വന്യജീവി സംരക്ഷണ ഭേദഗതി ബില്ല്; രാഷ്ട്രീയ തർക്കം വേണ്ട' - മന്ത്രി കെ എൻ ബാലഗോപാൽ

> **Lead Summary:** തിരുവനന്തപുരം : വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിൽ രാഷ്ട്രീയ തർക്കം വേണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കാർഷിക മേഖലയെ സംരക്ഷിക്കുന്നതാണ് ബില്ല്. എല്ലാ സംസ്ഥാനങ്ങളിലും സമാന നിയമം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഏക പാർപ്പിട നിയമത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

## Article Content

തിരുവനന്തപുരം : വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിൽ രാഷ്ട്രീയ തർക്കം വേണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കാർഷിക മേഖലയെ സംരക്ഷിക്കുന്നതാണ് ബില്ല്. എല്ലാ സംസ്ഥാനങ്ങളിലും സമാന നിയമം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഏക പാർപ്പിട നിയമത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ബില്ലിൽ സംസ്ഥാനത്തിന് കൂടുതൽ പണം ചെലവഴിക്കേണ്ടി വരില്ല. കിടപ്പാടം സംരക്ഷിക്കാനുള്ള മാതൃകാപരമായ ബിൽ ആണിത്. നടത്തിപ്പിൽ പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും അദ്ദേഹം സംസാരിച്ചു. രാഹുലിന്റെ വിഷയത്തിൽ കോൺഗ്രസ് ആണ് നിലപാട് പറയേണ്ടത്. രാഷ്ട്രീയത്തിലെ ഇത്തരം വിഷയങ്ങൾ ജനങ്ങൾ വിലയിരുത്തും. വിഷയം കോൺഗ്രസ് നേതാക്കൾ ഗൗരവത്തോടെ എടുക്കണം എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മൂന്ന് പതിറ്റാണ്ടായി മലയോര കർഷകർ അനുഭവിക്കുന്ന ദുരിതത്തിനുള്ള അറുതിയാണ് വന്യജീവി നിയമ ഭേദഗതിയെന്ന് ജോസ് കെ മാണി. കേരള കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും വലിയ ഇടപെടൽ ഉണ്ടായി. കർഷകർക്കും വനമേഖലയിൽ താമസിക്കുന്നവർക്കും വലിയ ആശ്വാസമാണ് ഈ ബില്ലിലൂടെ ലഭിക്കുന്നത്. ഏതൊക്കെ തരത്തിൽ ഭേദഗതി വേണമെന്ന് മന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് അഭിപ്രായം അറിയിച്ചിരുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314829/wildlife-protection-amendment-bill-is-to-protect-the-agricultural-sector-no-political-dispute-minister-kn-balagopal)