---
title: "ഷവർമ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം; കണ്ണൂർ പരിയാരത്ത് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "A young man who was undergoing treatment at Pariyaram Kannur died after falling ill after eating shawarma."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314825/a-young-man-who-was-undergoing-treatment-at-pariyaram-kannur-died-after-falling-ill-after-eating-shawarma"
published_at: "2025-09-14T19:56:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68c6d0c7c8331_hhhh.jpg"
keywords: []
---

# ഷവർമ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം; കണ്ണൂർ പരിയാരത്ത് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** **പരിയാരം(കണ്ണൂർ): ( **[www.truevisionnews.com]** ) **തലശ്ശേരിയിൽ താമസ സ്ഥലത്ത് അവശനിലയിൽ കണ്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ഷവർമ കഴിച്ചതിനെത്തുടർന്നുള്ള ഭക്ഷ്യവിഷബാധയാണു കാരണമെന്നു സംശയിക്കുന്നു. തമിഴ്‌നാട് കന്യാകുമാരി എടക്കോട് ദീപു സുന്ദർശനാണു മരിച്ചത്.

## Article Content

**പരിയാരം(കണ്ണൂർ): ( **[www.truevisionnews.com]** ) **തലശ്ശേരിയിൽ താമസ സ്ഥലത്ത് അവശനിലയിൽ കണ്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ഷവർമ കഴിച്ചതിനെത്തുടർന്നുള്ള ഭക്ഷ്യവിഷബാധയാണു കാരണമെന്നു സംശയിക്കുന്നു. തമിഴ്‌നാട് കന്യാകുമാരി എടക്കോട് ദീപു സുന്ദർശനാണു മരിച്ചത്.

അവശനിലയിൽ കണ്ട യുവാവിനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര മായതിനാൽ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തിക്കുകയായിരുന്നു. ഒരു മാസം മുൻപാണു ദീപു കൂലിപ്പണിക്കായി തലശ്ശേരിയിലെത്തിയത്. ഷവർമ കഴിച്ചതിനെത്തുടർന്ന് അസ്വസ്‌ഥത അനുഭവപ്പെട്ടതായി ദീപു ഡോക്ടറോടു പറഞ്ഞിരുന്നു. ആന്തരികാവയങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ വടക്കഞ്ചേരിയിൽ ഭക്ഷ്യവിഷബാധയേറ്റ് മുപ്പത്തോളം പേർ ചികിത്സയിൽ. വടക്കഞ്ചേരി ടൗണിലെ 'ചങ്ങായീസ് കഫെ' എന്ന സ്ഥാപനത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെ നിന്നും അൽഫാം മന്തി, മറ്റു ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് ചർദ്ദിയും വയറ്റിളക്കവും ഉണ്ടായത്.

വടക്കഞ്ചേരി പരിസരപ്രദേശങ്ങളിലുള്ള കുട്ടികൾ ഉൾപ്പെടെ മുപ്പത്തോളം പേർ ആണ് ഇപ്പോൾ ചികിത്സ തേടിയിരിക്കുന്നത്. ചൊവ്വാഴ്ച ഭക്ഷണം കഴിച്ചവർക്ക് വൈകിട്ടും ബുധനാഴ്ചയോടെയും ആണ് ഛർദി, വായറിളക്കം, പനി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കണ്ട് തുടങ്ങിയത്. ഇതേ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് മറ്റു പലരും ഇവിടെ നിന്നും ഭക്ഷണം കഴിച്ച് ആശുപത്രിയിൽ ചികിത്സ തേടിയ വിവരം അറിയുന്നത്.

ആശുപത്രിയിൽ നിന്നും വിവരം ലഭിച്ചതനുസരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും കടയിൽ പരിശോധന നടത്തി. ഹോട്ടലിന് ഭക്ഷ്യസുരക്ഷ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നിര്‍ദേശം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314825/a-young-man-who-was-undergoing-treatment-at-pariyaram-kannur-died-after-falling-ill-after-eating-shawarma)