---
title: "അടുത്ത മൂന്ന് മണിക്കൂറിൽ പ്രത്യേക ജാഗ്രത; കോഴിക്കോടും കണ്ണൂരും ഉൾപ്പടെ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത"
english_title: "Special alert for the next three hours Rain likely in five districts including Kozhikode and Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314810/special-alert-for-the-next-three-hours-rain-likely-in-five-districts-including-kozhikode-and-kannur"
published_at: "2025-09-14T17:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6ad9bcef7c_gfgfgf.jpg"
keywords: []
---

# അടുത്ത മൂന്ന് മണിക്കൂറിൽ പ്രത്യേക ജാഗ്രത; കോഴിക്കോടും കണ്ണൂരും ഉൾപ്പടെ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) **സംസ്ഥാനത്ത് മഴ നേരിയ തോതിൽ തുടരും. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) **സംസ്ഥാനത്ത് മഴ നേരിയ തോതിൽ തുടരും. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, മത്സ്യത്തൊ‍ഴിലാളികൾക്കായി പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. 14/09/2025 മുതൽ 18/09/2025 വരെ: തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത പ്രഖ്യാപിച്ചിട്ടുണ്ട്.

**അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ**

പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM; 14/09/2025

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314810/special-alert-for-the-next-three-hours-rain-likely-in-five-districts-including-kozhikode-and-kannur)