---
title: " ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A remanded suspect was found dead in the Kakkanad District Jail in Ernakulam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314789/a-remanded-suspect-was-found-dead-in-the-kakkanad-district-jail-in-ernakulam"
published_at: "2025-09-14T15:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c68b48373fc_dead.jpg"
keywords: []
---

#  ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** എറണാകുളം കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. റിമാൻഡ് പ്രതിയായിരുന്ന രാജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

എറണാകുളം കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. റിമാൻഡ് പ്രതിയായിരുന്ന രാജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രാജേഷിനെ സെല്ലിൽ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാജേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായിരുന്നു രാജേഷ്.

അതേസമയം ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഭർത്താവ് തൂങ്ങി മരിച്ചു. തൃശൂർ ആളൂർ ആനത്തടത്താണ് ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഭർത്താവ് തൂങ്ങിമരിച്ചത്. പുതുശ്ശേരി സ്വദേശി ദേവസിയാണ് (66) തൂങ്ങി മരിച്ചത്.

ദേവസിയും ഭാര്യ അൽഫോൻസയും കുറെ നാളുകളായി വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ചുറ്റിക കൊണ്ടുള്ള അടിയിൽ ഗുരുതരമായി പരുക്കേറ്റ അൽഫോൻസയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഇന്ന് രാവിലെയോടെയാണ് സംഭവം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314789/a-remanded-suspect-was-found-dead-in-the-kakkanad-district-jail-in-ernakulam)