---
title: "കോഴിക്കോട്  ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു "
english_title: "An elderly man who was undergoing treatment died after an autorickshaw lost control and overturned in Karanthur, Kundamangalam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314776/an-elderly-man-who-was-undergoing-treatment-died-after-an-autorickshaw-lost-control-and-overturned-in-karanthur-kundamangalam"
published_at: "2025-09-14T14:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c67f9dd27e7_dead.jpg"
keywords: []
---

# കോഴിക്കോട്  ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു 

> **Lead Summary:** കുന്ദമംഗലം കാരന്തൂരില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ വരട്ട്യാക്ക് കുറുമണ്ണില്‍ താമസിക്കുന്ന രവീന്ദ്രന്‍ ആണ് മരിച്ചത്.

## Article Content

കുന്ദമംഗലം കാരന്തൂരില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ വരട്ട്യാക്ക് കുറുമണ്ണില്‍ താമസിക്കുന്ന രവീന്ദ്രന്‍ ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ ദേശീയ പാതയില്‍ കാരന്തൂര്‍ മഹല്ല് ജുമാ മസ്ജിദിന് സമീപമായിരുന്നു അപകടം. രവീന്ദ്രന്‍ ഓടിച്ച ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ: വസന്ത. മക്കള്‍: രമ്യ, സൗമ്യ. മരുമക്കള്‍ സുധീര്‍, ജനീഷ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314776/an-elderly-man-who-was-undergoing-treatment-died-after-an-autorickshaw-lost-control-and-overturned-in-karanthur-kundamangalam)