---
title: "റണ്‍വേ തീരാറായിട്ടും പറക്കാനാവാതെ ഇന്‍ഡിഗോ വിമാനം; ഒഴിവായത് വന്‍ ദുരന്തം, 151 യാത്രക്കാരുടെ ജീവന് രക്ഷ"
english_title: "IndiGo flight fails to take off despite runway being almost full Major disaster averted 151 passengers saved"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314756/indigo-flight-fails-to-take-off-despite-runway-being-almost-full-major-disaster-averted-151-passengers-saved"
published_at: "2025-09-14T12:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c66eeac0931_ggg.jpg"
keywords: []
---

# റണ്‍വേ തീരാറായിട്ടും പറക്കാനാവാതെ ഇന്‍ഡിഗോ വിമാനം; ഒഴിവായത് വന്‍ ദുരന്തം, 151 യാത്രക്കാരുടെ ജീവന് രക്ഷ

> **Lead Summary:** **ലഖ്‌നൗ: ( **[www.truevisionnews.com]** ) **പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ഇൻഡിഗോ വിമാനം വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. പലതവണ ശ്രമിച്ചിട്ടും വിമാനത്തിന് പറന്നുയരാൻ കഴിഞ്ഞില്ല. റൺവേ അവസാനിക്കാറായിട്ടും ടേക്ക് ഓഫിന് സാധിക്കാതായതോടെ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിർത്തി.

## Article Content

**ലഖ്‌നൗ: ( **[www.truevisionnews.com]** ) **പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ഇൻഡിഗോ വിമാനം വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. പലതവണ ശ്രമിച്ചിട്ടും വിമാനത്തിന് പറന്നുയരാൻ കഴിഞ്ഞില്ല. റൺവേ അവസാനിക്കാറായിട്ടും ടേക്ക് ഓഫിന് സാധിക്കാതായതോടെ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിർത്തി.

സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ് ഉൾപ്പെടെ 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതരാണ്. രാവിലെ 11 മണിക്കാണ് സംഭവം. ലക്നൗ–ഡൽഹി വിമാനത്തിനാണ് സാങ്കേതിക തകരാർ കാരണം പറന്നുയരാൻ സാധിക്കാതെ വന്നത്. സാങ്കേതിക വിദഗ്ധർ വിമാനം പരിശോധിക്കുകയാണ്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് അയച്ചു.

ഈ മാസം ആദ്യം, അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം പറന്നുയർന്നതിനു തൊട്ടുപിന്നാലെ സാങ്കേതിക തകരാറിനെ തുടർന്നു കൊച്ചിയിൽ തിരിച്ചിറക്കിയിരുന്നു. ഓഗസ്റ്റിൽ, കനത്ത മഴയ്ക്കിടെ മുംബൈ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടിയിരുന്നു. രണ്ടാമത്തെ ശ്രമത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

ഇക്കഴിഞ്ഞ സെപ്തംബർ ആറിന് കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പോയ ഇൻഡിഗോ വിമാനം ആകാശത്ത് രണ്ട് മണിക്കൂറോളം പറന്ന ശേഷം കൊച്ചി വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഓഗസ്റ്റ് മാസത്തിൽ മുംബൈ വിമാനത്താവളത്തിൽ ഒരു ഇൻഡിഗോ എയർബസ് എ321 വിമാനത്തിൻ്റെ പിൻഭാഗം റൺവേയിൽ തട്ടിയിരുന്നു. ലാൻ്റിങിനിടെയായിരുന്നു സംഭവം. പിന്നീട് വിമാനം സുരക്ഷിതമായി ലാൻ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314756/indigo-flight-fails-to-take-off-despite-runway-being-almost-full-major-disaster-averted-151-passengers-saved)