---
title: "കാർ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു"
english_title: "Young man dies of shock while washing car"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314709/young-man-dies-of-shock-while-washing-car"
published_at: "2025-09-14T09:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c63a740797d_HH.jpg"
keywords: []
---

# കാർ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

> **Lead Summary:** **വണ്ടൂർ: ( **[www.truevisionnews.com]** ) **കുടുംബാംഗങ്ങളുമായി വിവാഹത്തിനു പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീ കൃഷ്ണൻ ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ പരേതനായ യു.സി.മുകുന്ദന്റെ മകനാണ്. ഇന്നു പുലർച്ചെ 5 മണിയോടെയാണ് സംഭവം.

## Article Content

**വണ്ടൂർ: ( **[www.truevisionnews.com]** ) **കുടുംബാംഗങ്ങളുമായി വിവാഹത്തിനു പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീ കൃഷ്ണൻ ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ പരേതനായ യു.സി.മുകുന്ദന്റെ മകനാണ്. ഇന്നു പുലർച്ചെ 5 മണിയോടെയാണ് സംഭവം.

കാർ കഴുകാൻ ഉപയോഗിച്ച പവർ വാഷറിൽ നിന്ന് ഷോക്കേറ്റതായാണ് കരുതുന്നത്. കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നു. ഇവർ ചെന്നു നോക്കുമ്പോഴാണു കാറിനു സമീപം യുവാവ് വീണു കിടക്കുന്നത് കണ്ടത്. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

ഭാര്യ: ആരതി. മകൻ: ശങ്കർ കൃഷ്ണൻ (വണ്ടൂർ ഓട്ടൺ ഇംഗ്ലീഷ് സ്കൂൾ യുകെജി വിദ്യാർഥി). മാതാവ്: ഷീല. സഹോദരങ്ങൾ: സൗമ്യ, സവിത. ബാലസാഹിത്യകാരൻ ഹരീഷ് ആർ. നമ്പൂതിരിപ്പാട് സഹോദരി ഭർത്താവാണ്.

**ആദ്യം ചെയ്യേണ്ടത്**

വൈദ്യുതി ബന്ധം വിച്ഛേദിക്കുക: ഷോക്കേറ്റ വ്യക്തിയെ തൊടുന്നതിന് മുൻപ്, മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. ഇത് സാധിച്ചില്ലെങ്കിൽ, ഉണങ്ങിയ മരക്കഷ്ണം, പ്ലാസ്റ്റിക്, റബ്ബർ പോലുള്ള വൈദ്യുതി കടത്തിവിടാത്ത വസ്തുക്കൾ ഉപയോഗിച്ച് ആ വ്യക്തിയെ വൈദ്യുതി സ്രോതസ്സിൽ നിന്ന് വേർപെടുത്തുക. ഒരിക്കലും നഗ്നമായ കൈകൾകൊണ്ട് തൊടരുത്.

**സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക: **അപകടം സംഭവിച്ച സ്ഥലത്ത് നിന്ന്, ആ വ്യക്തിയെ സുരക്ഷിതമായ, ഉണങ്ങിയ സ്ഥലത്തേക്ക് മാറ്റുക.

വൈദ്യുതാഘാതമേറ്റ ശേഷം ചെയ്യേണ്ടത്

**മെഡിക്കൽ സഹായം തേടുക:** ഉടൻ തന്നെ വൈദ്യസഹായം തേടുക. 108 അല്ലെങ്കിൽ 104 പോലുള്ള എമർജൻസി നമ്പറുകളിൽ വിളിക്കുക.

**പരിശോധിക്കുക:**

വ്യക്തി ബോധാവസ്ഥയിലാണോ എന്ന് പരിശോധിക്കുക.

ശ്വസിക്കുന്നുണ്ടോ എന്നും ഹൃദയമിടിപ്പുണ്ടോ എന്നും ശ്രദ്ധിക്കുക.

**പ്രഥമശുശ്രൂഷ (CPR - Cardiopulmonary Resuscitation):**

വ്യക്തിക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ശ്വാസമില്ലെങ്കിൽ, പരിശീലനം ലഭിച്ചിട്ടുള്ള ഒരാളാണ് നിങ്ങളെങ്കിൽ സി.പി.ആർ. (CPR) നൽകാൻ ശ്രമിക്കുക.

ചെറിയ പൊള്ളലുകളുണ്ടെങ്കിൽ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

**ശ്രദ്ധിക്കേണ്ട കാര്യങ്ങൾ**

പൊള്ളലുകൾ ചെറുതാണെങ്കിൽ പോലും വൈദ്യുത ഷോക്ക് ശരീരത്തിനകത്ത് ഗുരുതരമായ ആഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകാം. അതിനാൽ വൈദ്യസഹായം നിർബന്ധമായും തേടണം.

പൊള്ളലേറ്റ ഭാഗത്ത് ഐസ് വെക്കുകയോ ബാൻഡേജ് കെട്ടുകയോ ചെയ്യരുത്.

ഷോക്കേറ്റ വ്യക്തിക്ക് മരുന്ന് കൊടുക്കുകയോ വെള്ളം കുടിക്കാൻ കൊടുക്കുകയോ ചെയ്യരുത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314709/young-man-dies-of-shock-while-washing-car)