---
title: "കോഴിക്കോട് താമരശ്ശേരിയില്‍ വീണ്ടും എംഡിഎംഎ വേട്ട; 81 ഗ്രാം എം .ഡി.എം. എയുമായി യുവാവ് പിടിയിൽ "
english_title: "MDMA hunt resumes in Thamarassery KOZHIKKODE"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314677/mdma-hunt-resumes-in-thamarassery-kozhikkode"
published_at: "2025-09-13T21:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c58efc90b74_ARREST.jpg"
keywords: []
---

# കോഴിക്കോട് താമരശ്ശേരിയില്‍ വീണ്ടും എംഡിഎംഎ വേട്ട; 81 ഗ്രാം എം .ഡി.എം. എയുമായി യുവാവ് പിടിയിൽ 

> **Lead Summary:** **** താമരശ്ശേരിയില്‍ വീണ്ടും എംഡിഎംഎ വേട്ട. ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 81 ഗ്രാം എം .ഡി.എം. എ യുമായാണ് യുവാവ് പിടിയിലായത്. കോഴിക്കോട് റൂറല്‍ എസ് .പി .കെ .ഇ.ബൈജു ഐ.പി.എസ് ന്റെ കീഴിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്. മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കല്‍ മുഹമ്മദ് അനസിനെയാണ് ഇന്ന് ഉച്ചയ്ക്ക് താമരശ്ശേരി ചുങ്കത്തിന് അടുത്തുവെച്ച് പോലീസ് പിടികൂടിയത്.

## Article Content

**** താമരശ്ശേരിയില്‍ വീണ്ടും എംഡിഎംഎ വേട്ട. ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 81 ഗ്രാം എം .ഡി.എം. എ യുമായാണ് യുവാവ് പിടിയിലായത്. കോഴിക്കോട് റൂറല്‍ എസ് .പി .കെ .ഇ.ബൈജു ഐ.പി.എസ് ന്റെ കീഴിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്. മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കല്‍ മുഹമ്മദ് അനസിനെയാണ് ഇന്ന് ഉച്ചയ്ക്ക് താമരശ്ശേരി ചുങ്കത്തിന് അടുത്തുവെച്ച് പോലീസ് പിടികൂടിയത്.

KL 20 P 9658 നമ്പര്‍ സ്‌കൂട്ടറില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു എം.ഡി. എം .എ. ബാംഗ്ലൂരില്‍ നിന്നും സ്‌കൂട്ടറില്‍ നേരിട്ട് വരുന്ന വഴിയാണ് ഇയാള്‍ പിടിയിലായത്. ബാംഗ്ലൂരിലെ മൊത്ത കച്ചവടക്കാരില്‍ നിന്നും വാങ്ങി കോഴിക്കോട് ജില്ലയില്‍ വില്‍പ്പന നടത്തുന്നതാണ് പ്രതിയുടെ രീതി. ഒരു വര്‍ഷമായി ബാംഗ്ലൂരില്‍ കഫെ ഷോപ്പില്‍ ജീവനക്കാരനാണ് അനസ് .പിടികൂടിയ ലഹരി മരുന്നിന് കേരളത്തില്‍ മൂന്നുലക്ഷം രൂപയോളം വരും.

നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി. പ്രകാശന്‍ പടന്നയില്‍ ,താമരശ്ശേരി ഡി.വൈ.എസ്.പി. കെ. സുഷീര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐ .രാജീവ്ബാബു , താമരശ്ശേരി എസ്.ഐ മാരായ വി.കെ. റസാക്ക്, എം.അബ്ദു, സ്‌പെഷ്യല്‍ സ്‌ക്വാഡ് എ. എസ്.ഐ മാരായ ഷാജി .വി .വി , വി.സി.ബിനീഷ്.,എസ്. സി.പി.ഓ മാരായ എന്‍.എം ജയരാജന്‍,പി. പി ജിനീഷ്, ഇ.കെ. അഖിലേഷ്, പി.കെ.ലിനീഷ്, കെ.രമ്യ, ടി.പി.പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314677/mdma-hunt-resumes-in-thamarassery-kozhikkode)