---
title: "'കോൺഗ്രസിനെതിരെ വിമർശനം ഉള്ളതാണ് ആത്മഹത്യാ കുറിപ്പ്', എൻഎം വിജയൻ്റെ മരുമകളുടെ ആത്മഹത്യാശ്രമം; അന്വേഷണം വേണമെന്ന് കെകെ ശൈലജ"
english_title: "Suicide note contains criticism against Congress NM Vijayan daughter in law suicide attempt KK Shailaja demands investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314668/suicide-note-contains-criticism-against-congress-nm-vijayan-daughter-in-law-suicide-attempt-kk-shailaja-demands-investigation"
published_at: "2025-09-13T20:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c5840f8f368_hhh.jpg"
keywords: []
---

# 'കോൺഗ്രസിനെതിരെ വിമർശനം ഉള്ളതാണ് ആത്മഹത്യാ കുറിപ്പ്', എൻഎം വിജയൻ്റെ മരുമകളുടെ ആത്മഹത്യാശ്രമം; അന്വേഷണം വേണമെന്ന് കെകെ ശൈലജ

> **Lead Summary:** **ദില്ലി: ( **[www.truevisionnews.com]** )** വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരുമകളുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം നേതാവ് കെകെ ശൈലജ. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കെകെ ശൈലജ പറഞ്ഞു. കോൺഗ്രസിനെതിരെ വിമർശനം ഉള്ളതാണ് ആത്മഹത്യാ കുറിപ്പ്.

## Article Content

**ദില്ലി: ( **[www.truevisionnews.com]** )** വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരുമകളുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം നേതാവ് കെകെ ശൈലജ. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കെകെ ശൈലജ പറഞ്ഞു. കോൺഗ്രസിനെതിരെ വിമർശനം ഉള്ളതാണ് ആത്മഹത്യാ കുറിപ്പ്.

സ്വന്തം അണികളോട് പോലും വിശ്വാസ്യത ഇല്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി. ഒരു കുടുംബത്തിൽ കൂടുതൽ ആളുകൾ കോൺഗ്രസിന് എതിരെ ആരോപണം ഉന്നയിക്കുന്നു എന്നുള്ളത് വളരെ ഗൗരവകരമാണെന്നും കെകെ ശൈലജ ദില്ലിയിൽ പറഞ്ഞു.

അതേസമയം, കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ മരുകള്‍ പത്മജ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഗുരുതര പരിക്കുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ മരുമകൾ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്ത് വന്നു. വിജയൻറെ കുടുംബത്തെ സഹായിച്ചിട്ടുണ്ട്. അവർ പറയുന്ന എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാൻ കോൺഗ്രസിന്റെ പക്കൽ പണമില്ല. കുടുംബവുമായി ഉണ്ടാക്കിയ കരാർ തുടക്കത്തിലെ തന്നെ തെറ്റിയിട്ടും സഹായിച്ചിരുന്നു.

കുടുംബത്തെ ഇനിയും സഹായിക്കും. അത് കരാർ അടിസ്ഥാനത്തിൽ ആയിരിക്കില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. കഴിഞ്ഞദിവസം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എൻ എം വിജയന്റെ കുടുംബം രംഗത്തു വന്നിരുന്നു. നേതാക്കൾ പറഞ്ഞ് പറ്റിച്ചുവെന്നായിരുന്നു പത്മജയുടെ ആരോപണം.

കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖും കോണ്‍ഗ്രസും തങ്ങളെ പറ്റിച്ചെന്നും പറഞ്ഞ പണം തന്നില്ലെന്നുമാണ് പത്മജയുടെ ആരോപണം. തന്‍റെ ഭര്‍ത്താവ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ബില്‍ അടക്കാമെന്ന് ടി.സിദ്ദിഖ് പറഞ്ഞിരുന്നെന്നും എന്നാല്‍ പണം തന്നില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും പത്മജ പറഞ്ഞിരുന്നു.

ജൂണ്‍ 30നുള്ളില്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത തുക നല്‍കുമെന്ന് എഗ്രിമെന്‍റ് ഉണ്ടാക്കിയിരുന്നെന്നും എന്നാല്‍ ആ എഗ്രിമെന്‍റ് എഴുതിച്ച അടുത്ത ദിവസം തന്നെ തങ്ങളറിയാതെ എം.എല്‍.എയുടെ പി.എ അത് വാങ്ങിക്കൊണ്ടു പോയെന്നും പത്മജ ആരോപിച്ചു. സണ്ണി ജോസഫിന് പഠിക്കാനാണ് എഗ്രിമെന്‍റ് കൊണ്ടുപോയതെന്നാണ് എം.എല്‍.എ പറഞ്ഞത്. കള്ളന്‍മാർ വെള്ളയും വെള്ളയുമിട്ട് നടക്കുന്നുവെന്നും കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ മരിക്കുന്നുവെന്നും പത്മജ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314668/suicide-note-contains-criticism-against-congress-nm-vijayan-daughter-in-law-suicide-attempt-kk-shailaja-demands-investigation)