---
title: "'അവിഹിത ബന്ധമുണ്ടോയെന്ന് സംശയം'; സ്ത്രീയെയും രണ്ട് പുരുഷന്മാരെയും വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു, അന്വേഷണം"
english_title: "Suspected of having an illicit relationship Woman and two men tied to an electricity pole and beaten investigation underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314667/suspected-of-having-an-illicit-relationship-woman-and-two-men-tied-to-an-electricity-pole-and-beaten-investigation-underway"
published_at: "2025-09-13T19:50:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c57de37204f_hj.jpg"
keywords: []
---

# 'അവിഹിത ബന്ധമുണ്ടോയെന്ന് സംശയം'; സ്ത്രീയെയും രണ്ട് പുരുഷന്മാരെയും വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു, അന്വേഷണം

> **Lead Summary:** **( **[www.truevisionnews.com]** ) **അവിഹിത ബന്ധമാരോപിച്ച് ഒഡീഷയിലെ ഗ്രാമവാസികൾ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും കെട്ടിയിട്ട് മർദ്ദിച്ചു. ഒഡീഷയിലെ കാശിപൂർ ഗ്രാമത്തിലാണ് സംഭവം. അവിഹിത ബന്ധം ആരോപിച്ച് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ സ്ത്രീയെ രണ്ട് പുരുഷന്മാരൊടൊപ്പം അവിഹിത ബന്ധമാരോപിച്ച് കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.

## Article Content

**( **[www.truevisionnews.com]** ) **അവിഹിത ബന്ധമാരോപിച്ച് ഒഡീഷയിലെ ഗ്രാമവാസികൾ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും കെട്ടിയിട്ട് മർദ്ദിച്ചു. ഒഡീഷയിലെ കാശിപൂർ ഗ്രാമത്തിലാണ് സംഭവം. അവിഹിത ബന്ധം ആരോപിച്ച് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ സ്ത്രീയെ രണ്ട് പുരുഷന്മാരൊടൊപ്പം അവിഹിത ബന്ധമാരോപിച്ച് കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.

കെട്ടിയിട്ട് മർദ്ദിക്കപ്പെട്ടവരോടൊപ്പം മാർക്കെറ്റിൽ പോയതായിരുന്നു സ്ത്രീ ചെയ്ത തെറ്റ്. മാർക്കറ്റിൽ നിന്ന് ഇവരോടൊപ്പം തിരികെ വരുന്ന സ്ത്രീയെ അവരുടെ ഭർതൃവീട്ടുകാർ കാണുകയും രണ്ട് പുരുഷന്മാരിൽ ഒരാളുമായി അവൾക്ക് ബന്ധമുണ്ടെന്ന് കുടുംബം ആരോപിക്കുകയുമായിരുന്നു.

സ്ത്രീയോടൊപ്പം ഉണ്ടായിരുന്നവരിൽ ഒരാൾ സ്ത്രീയുടെ ഭർതൃവീട്ടുകാരുമായി അടുത്ത ബന്ധം പുലർത്തുന്നയാളും സ്ത്രീ സഹോദരനെപ്പോലെ കരുതിയിരുന്നയാളാണെന്നും സംഭവത്തെ പറ്റി പൊലീസ് പറഞ്ഞു. മൂന്നുപേരെയും പൊലീസ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314667/suspected-of-having-an-illicit-relationship-woman-and-two-men-tied-to-an-electricity-pole-and-beaten-investigation-underway)