---
title: "മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു"
english_title: "A young man died after jumping from the fifth floor of the Medical College Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314656/a-young-man-died-after-jumping-from-the-fifth-floor-of-the-medical-college-hospital"
published_at: "2025-09-13T19:06:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c573a737be9_dd.jpg"
keywords: []
---

# മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു

> **Lead Summary:** **കോട്ടയം: ( **[www.truevisionnews.com]** )** മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. എരുമേലി മൂക്കൻപെട്ടി സ്വദേശി സുമേഷ് കുമാർ മോഹനൻ ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ. ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 4.30നാണ് സംഭവം. കെട്ടിടത്തിന്റെ ജനലിലൂടെ യുവാവ് പുറത്തേക്ക് ചാടുകയായിരുന്നു.

## Article Content

**കോട്ടയം: ( **[www.truevisionnews.com]** )** മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. എരുമേലി മൂക്കൻപെട്ടി സ്വദേശി സുമേഷ് കുമാർ മോഹനൻ ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ. ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 4.30നാണ് സംഭവം. കെട്ടിടത്തിന്റെ ജനലിലൂടെ യുവാവ് പുറത്തേക്ക് ചാടുകയായിരുന്നു.

പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്നാണ് ചികിത്സയിലുണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. ഗാന്ധിനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.**

അവരെ ശ്രദ്ധിക്കുക: അവർ പറയുന്നത് ക്ഷമയോടെ കേൾക്കുക.

സഹായിക്കാൻ തയ്യാറാണെന്ന് അറിയിക്കുക: നിങ്ങൾ കൂടെയുണ്ടെന്നും ഏതൊരു പ്രശ്നത്തിലും പിന്തുണ നൽകാൻ തയ്യാറാണെന്നും അവരെ ബോധ്യപ്പെടുത്തുക.

ഒരു വിദഗ്ദ്ധന്റെ സഹായം തേടാൻ പ്രേരിപ്പിക്കുക: ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം അവരെ മനസ്സിലാക്കി കൊടുക്കുക.

ആത്മഹത്യ ഒരു പരിഹാരമല്ല, മറിച്ച് മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായത്തിലൂടെയും പ്രിയപ്പെട്ടവരുടെ പിന്തുണയിലൂടെയും ഈ അവസ്ഥയെ മറികടക്കാൻ സാധിക്കും.

**നിങ്ങൾക്കോ നിങ്ങൾക്ക് അറിയാവുന്നവർക്കോ ആത്മഹത്യാ പ്രവണത ഉണ്ടെങ്കിൽ താഴെക്കൊടുത്തിട്ടുള്ള നമ്പറുകളിൽ വിളിക്കാവുന്നതാണ്.**

**ദിശ ഹെൽപ്‌ലൈൻ (കേരള സർക്കാർ): 1056, 112**

**സുമനസ്സ് (Kozhikode): 9847983617**

**മൈൻഡ് (Kochi): 9847055729**

ഇവയെല്ലാം ആത്മഹത്യാ പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന ഹെൽപ്‌ലൈനുകളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314656/a-young-man-died-after-jumping-from-the-fifth-floor-of-the-medical-college-hospital)