---
title: "ദാരുണം ....! കിണറ്റിൽ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയർപൊട്ടി രണ്ട് മരണം"
english_title: "Two die when rope breaks while rescuing a young man who fell into a well"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314654/two-die-when-rope-breaks-while-rescuing-a-young-man-who-fell-into-a-well"
published_at: "2025-09-13T18:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c58a9047f56_dddd.jpg"
keywords: []
---

# ദാരുണം ....! കിണറ്റിൽ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയർപൊട്ടി രണ്ട് മരണം

> **Lead Summary:** **കൊല്ലം: ( **[www.truevisionnews.com]** ) **കൊല്ലം കല്ലുവാതിക്കലിൽ കിണറിന്റെ പാലം പൊട്ടി കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷിക്കുന്നതിനിടെ കയർ പൊട്ടി രണ്ട് മരണം. കിണറ്റിൽ അകപ്പെട്ട യുവാവിനെ മുകളിലോട്ട് കയറ്റുന്നതിനിടയിൽ കയർ പൊട്ടി താഴേക്ക് വീണാണ് രണ്ട് യുവാക്കൾ മരിച്ചത്. കൊല്ലം കല്ലുവാതുക്കലിൽ ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം.

## Article Content

**കൊല്ലം: ( **[www.truevisionnews.com]** ) **കൊല്ലം കല്ലുവാതിക്കലിൽ കിണറിന്റെ പാലം പൊട്ടി കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷിക്കുന്നതിനിടെ കയർ പൊട്ടി രണ്ട് മരണം. കിണറ്റിൽ അകപ്പെട്ട യുവാവിനെ മുകളിലോട്ട് കയറ്റുന്നതിനിടയിൽ കയർ പൊട്ടി താഴേക്ക് വീണാണ് രണ്ട് യുവാക്കൾ മരിച്ചത്. കൊല്ലം കല്ലുവാതുക്കലിൽ ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം.

ആദ്യം കിണറ്റിൽ വീണ യുവാവിനെ കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തിയ ശേഷം ഇരുവരും കയറിൽ പിടിച്ച്മുകളിലേക്ക് കയറുന്നതിനിടെയാണ് മധ്യഭാഗത്ത് എത്തിയപ്പോൾ കയർ പൊട്ടി ഇരുവരും കിണറ്റിലേക്ക് വീണത്. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.കല്ലുവാതുക്കൽ സ്വദേശിയായ ഒരു യുവാവും രക്ഷിക്കാൻ തുടങ്ങിയ മയ്യനാട് സ്വദേശിയുമാണ് മരിച്ചത്.

മറ്റൊരു സംഭവത്തിൽ പുഴയിൽ മന്ത്രവാദിയും യുവാവും മുങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ഹസൻ മുഹമ്മദ്, കോയമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറയിലെ പുഴയിലാണ് അപകടം.

കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലെ ഹസൻ മുഹമ്മദിന്‍റെ വീട്ടിലാണ് ദുർമന്ത്രവാദ ക്രിയകൾ നടന്നത്. ഇതിനുശേഷം പുഴയിലേക്ക് മന്ത്രവാദിയായ ഹസൻ മുഹമ്മദും പരിഹാരക്രിയയ്ക്ക് എത്തിയ 18 കാരൻ യുവരാജും ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. യുവരാജും അമ്മയും സഹോദരി ഭർത്താവും ഉൾപ്പെടെ നാല് പേരാണ് കോയമ്പത്തൂരിൽ നിന്നും ഹസൻ മുഹമ്മദിന്‍റെ അടുത്ത് എത്തിയത്.

മകന് ജോലി ഒന്നും ശരിയാവുന്നില്ലെന്ന് പറഞ്ഞ്. കഴിഞ്ഞ ശനിയാഴ്ച ഹസൻ മുഹമ്മദിന്‍റെ അടുത്ത് കുടുംബം എത്തിയപ്പോൾ ഒരാഴ്ച കഴിഞ്ഞു വീണ്ടും വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ 10.30 ഓട് കൂടെയാണ് കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലേക്ക് കുടുംബം എത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314654/two-die-when-rope-breaks-while-rescuing-a-young-man-who-fell-into-a-well)