---
title: "ആൺകുട്ടിക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം; ഹോസ്റ്റലിൽ വാർഡനെ അറസ്റ്റ് ചെയ്ത് പൊലീസ്"
english_title: "Police arrest hostel warden for unnatural torture of boy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314653/police-arrest-hostel-warden-for-unnatural-torture-of-boy"
published_at: "2025-09-13T18:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c56f2d014c0_fgjcgh.jpg"
keywords: []
---

# ആൺകുട്ടിക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം; ഹോസ്റ്റലിൽ വാർഡനെ അറസ്റ്റ് ചെയ്ത് പൊലീസ്

> **Lead Summary:** **കാസർഗോഡ് : ( **[www.truevisionnews.com]** )** പ്രീമെട്രിക് ഹോസ്റ്റലിൽ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വാർഡനെ പൊലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലെ വാർഡൻ മാലോം കാര്യോട്ട് ചാൽ സ്വദേശി രാജേഷി നെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കാസർഗോഡ് : ( **[www.truevisionnews.com]** )** പ്രീമെട്രിക് ഹോസ്റ്റലിൽ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വാർഡനെ പൊലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലെ വാർഡൻ മാലോം കാര്യോട്ട് ചാൽ സ്വദേശി രാജേഷി നെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

കാസർകോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോസ്റ്റലിലാണ് സംഭവം. മറ്റു വിദ്യാർത്ഥികൾ ഓണാവധിക്ക് വീട്ടിൽ പോയ സമയത്താണ് വാർഡൻ കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പൊലീസിൽ അറിയിച്ചതോടെ വാർഡനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മറ്റൊരു സംഭവത്തിൽ വിവാഹ വാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റിൽ. പത്തനംതിട്ട റാന്നി പൂവന്മല മേട്ടുങ്കൽ വീട്ടിൽ ബ്രിജിൽ ബ്രിജിനെ (26) യാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌തത്. കണ്ണൂരിലെ ഒരു നഴ്‌സിങ് കോളേജിൽ ഫിസിയോ തെറാപ്പിക്ക് പഠിക്കുമ്പോഴാണ് വിദ്യാർഥിനിയുമായി ഇയാൾ സൗഹൃദത്തിലായത്. ഇതിനിടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു. കോഴ്സിന്റെ ഭാഗമായി പാലാരിവട്ടത്ത് എത്തിയപ്പോഴായിരുന്നു പീഡനം.

പിന്നീട് പ്രതി വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു. വിദേശത്തേക്ക് പോകാനും ശ്രമിച്ചു. ഇതോടെയാണ് പെൺകുട്ടി മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. എസിപി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ സിഐ വിമൽ, വിപിൻ, ബാലസുബ്രഹ്‌മണ്യൻ, സൂരജ്, രാജേഷ്, ഷൈൻ, ഷീല, ദീപു, ഉദയൻ, സുൽഫി, സാജൻ, അരുൺ, ഷിനി എന്നിവരാണ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314653/police-arrest-hostel-warden-for-unnatural-torture-of-boy)