---
title: "'ആരും വരാത്ത വനമേഖല', കാൽനടയായി വന്നതിൽ സംശയം തോന്നി പരിശോധിച്ചപ്പോൾ എക്സൈസ്  ഞെട്ടി; 30 വെടിയുണ്ടകളുമായി കോഴിക്കോട് സ്വദേശി പിടിയിൽ"
english_title: "'No one enters forest area', excise department was shocked when they checked as they were suspicious of him coming on foot; Kozhikode native arrested with 30 bullets"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314634/no-one-enters-forest-area-excise-department-was-shocked-when-they-checked-as-they-were-suspicious-of-him-coming-on-foot-kozhikode-native-arrested-with-30-bullets"
published_at: "2025-09-13T16:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c55109d0bc3_GFJFSDKL.jpg"
keywords: []
---

# 'ആരും വരാത്ത വനമേഖല', കാൽനടയായി വന്നതിൽ സംശയം തോന്നി പരിശോധിച്ചപ്പോൾ എക്സൈസ്  ഞെട്ടി; 30 വെടിയുണ്ടകളുമായി കോഴിക്കോട് സ്വദേശി പിടിയിൽ

> **Lead Summary:** **മാനന്തവാടി: [ **വയനാട് തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ 30 വെടിയുണ്ടകളുമായി യുവാവ് എക്സൈസ് പിടിയിൽ. കോഴിക്കോട് താമരശ്ശേരി സ്വദേശി സുഹൈബ് ആണ് അറസ്റ്റിലായത്. രാവിലെ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. സംശയം തോന്നിയ എക്സൈസ് ഉദ്യോഗസ്ഥർ സുഹൈബിനെ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ പക്കൽ നിന്നും 30 വെടിയുണ്ടകൾ കണ്ടെത്തി. എക്സൈസ് സംഘം വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തിരുനെല്ലി പോലീസ് പ്രതിയെയും വെടിയുണ്ടകളും കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

## Article Content

**മാനന്തവാടി: [ **വയനാട് തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ 30 വെടിയുണ്ടകളുമായി യുവാവ് എക്സൈസ് പിടിയിൽ. കോഴിക്കോട് താമരശ്ശേരി സ്വദേശി സുഹൈബ് ആണ് അറസ്റ്റിലായത്. രാവിലെ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. സംശയം തോന്നിയ എക്സൈസ് ഉദ്യോഗസ്ഥർ സുഹൈബിനെ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ പക്കൽ നിന്നും 30 വെടിയുണ്ടകൾ കണ്ടെത്തി. എക്സൈസ് സംഘം വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തിരുനെല്ലി പോലീസ് പ്രതിയെയും വെടിയുണ്ടകളും കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കർണ്ണാടക ഭാഗത്ത് നിന്ന് നടന്നു വരികയായിരുന്ന സുഹൈബ്. കാൽനടയായി ആരും വരാത്ത വനമേഖലയിലൂടെ നടന്നുവന്നതാണ് എക്സൈസിന് സംശയം തോന്നാൻ കാരണം. ഇതോടെ സുഹൈബിനെ തടഞ്ഞുനിർത്തി പരിശോധന സംഘം ചോദ്യം ചെയ്യുകയായിരുന്നു. കുടുങ്ങുമെന്ന് ഉറപ്പായത്തോടെ തൻ്റെ കൈവശം വെടിയുണ്ടകൾ ഉണ്ടെന്ന് യുവാവ് അറിയിക്കുകയായിരുന്നു. ഇതോടെ യുവാവിനെ തടഞ്ഞ് വച്ച എക്സൈസ് സംഘം തിരുനെല്ലി പോലീസിനെ വിവരം അറിയിച്ചു. പോലിസ് സ്ഥലത്ത് എത്തി യുവാവിനെ ദേഹപരിശോധന നടത്തി. 30 വെടിയുണ്ടകളാണ് യുവാവ് കടത്തിക്കൊണ്ടുപോയിരുന്നത്. എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ കെ. ജോണി, എം.കെ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് കെ. തോമസ് , പി.എൻ. ശശികുമാർ, ബി. സുധിപ് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314634/no-one-enters-forest-area-excise-department-was-shocked-when-they-checked-as-they-were-suspicious-of-him-coming-on-foot-kozhikode-native-arrested-with-30-bullets)