---
title: "'മര്യാദക്ക് ജീവിച്ചുകൊണ്ടിരുന്ന കുടുംബം ഇങ്ങനെയായി, കോൺഗ്രസ് വെറുതെ വിടില്ലെന്ന് അമ്മ പറഞ്ഞിരുന്നു' - പത്മജയുടെ മകൻ"
english_title: "This is how the family that used to live a decent life has become my mother had said that Congress would not leave her alone Padmaja son"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314632/this-is-how-the-family-that-used-to-live-a-decent-life-has-become-my-mother-had-said-that-congress-would-not-leave-her-alone-padmaja-son"
published_at: "2025-09-13T16:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c55089ab343_yytr.jpg"
keywords: []
---

# 'മര്യാദക്ക് ജീവിച്ചുകൊണ്ടിരുന്ന കുടുംബം ഇങ്ങനെയായി, കോൺഗ്രസ് വെറുതെ വിടില്ലെന്ന് അമ്മ പറഞ്ഞിരുന്നു' - പത്മജയുടെ മകൻ

> **Lead Summary:** **കല്‍പ്പറ്റ: ( **[www.truevisionnews.com]** ) ** വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് മകന്‍. കിടന്നിട്ട് വരാമെന്ന് പറഞ്ഞ് റൂമില്‍ പോയതാണെന്നും ആദ്യം കൈമുറിക്കുകയായിരുന്നുവെന്നും മകന്‍ പറഞ്ഞു. പിന്നീട് വീണ്ടും മുറിക്കാന്‍ ശ്രമിച്ചെന്നും മകന്‍ വ്യക്തമാക്കി.

## Article Content

**കല്‍പ്പറ്റ: ( **[www.truevisionnews.com]** ) ** വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് മകന്‍. കിടന്നിട്ട് വരാമെന്ന് പറഞ്ഞ് റൂമില്‍ പോയതാണെന്നും ആദ്യം കൈമുറിക്കുകയായിരുന്നുവെന്നും മകന്‍ പറഞ്ഞു. പിന്നീട് വീണ്ടും മുറിക്കാന്‍ ശ്രമിച്ചെന്നും മകന്‍ വ്യക്തമാക്കി.

'മര്യാദക്ക് ജീവിച്ച് കൊണ്ടിരുന്ന കുടുംബം ഇങ്ങനെയായി. ഞങ്ങള്‍ എങ്ങനെ ജീവിക്കും? കോണ്‍ഗ്രസ് വെറുതെ വിടില്ലെന്ന് അമ്മ പറഞ്ഞിരുന്നു', മകന്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പുല്‍പ്പള്ളിയിലെ വീട്ടില്‍ വെച്ചായിരുന്നു പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

കൊലയാളി കോൺഗ്രസേ നിനക്കിതാ ഒരു ഇര കൂടി’ എന്ന കുറിപ്പെഴുതി വച്ച ശേഷമാണ് പത്മജ ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മുള്ളന്‍കൊല്ലിയിലെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് അവർ മാധ്യമങ്ങളെ കണ്ടത്. നേതാക്കള്‍ പറഞ്ഞു പറ്റിച്ചെന്നും ഡി.സി.സി ഓഫീസിന് മുന്നില്‍ മക്കള്‍ക്കൊപ്പം നിരാഹാരമിരിക്കുമെന്നും പത്മജ പറഞ്ഞിരുന്നു. ഞങ്ങള്‍ മരിച്ചാല്‍ മാത്രമേ പാര്‍ട്ടിക്ക് നീതിതരാന്‍ കഴിയുകയുള്ളൂ എന്നുണ്ടോയെന്നും കഴിഞ്ഞ ദിവസം അവര്‍ ചോദിച്ചിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 25-നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം. വിജയനെയും മകന്‍ ജിജേഷിനെയും വിഷംകഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായത്. ഐ.സി. ബാലകൃഷ്ണന്‍, എന്‍.ഡി. അപ്പച്ചന്‍, കെ.കെ. ഗോപിനാഥന്‍, പി.വി. ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളടക്കം വിജയന്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314632/this-is-how-the-family-that-used-to-live-a-decent-life-has-become-my-mother-had-said-that-congress-would-not-leave-her-alone-padmaja-son)