---
title: "ദൈവത്തിനും ഭീഷണിയോ? കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് ബോംബ് ഭീഷണി"
english_title: "Bomb threat to Kadampuzha Bhagavathy Temple, a major pilgrimage center."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314628/bomb-threat-to-kadampuzha-bhagavathy-temple-a-major-pilgrimage-center"
published_at: "2025-09-13T15:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c5460192d32_bomb.jpg"
keywords: []
---

# ദൈവത്തിനും ഭീഷണിയോ? കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് ബോംബ് ഭീഷണി

> **Lead Summary:** പ്രമുഖ തീർഥാടന കേന്ദ്രമായ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് ബോംബ് ഭീഷണി. തുടർന്ന് ബോംബ് ഡോഗ് സ്ക്വാഡുകൾ സംയുക്തമായി ക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തും വിശദമായ പരിശോധന നടത്തി. സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗത്തിന് ലഭിച്ച ഇ മെയിൽ സന്ദേശത്തിലായിരുന്നു ബോംബ് ഭീഷണി.

## Article Content

പ്രമുഖ തീർഥാടന കേന്ദ്രമായ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് ബോംബ് ഭീഷണി. തുടർന്ന് ബോംബ് ഡോഗ് സ്ക്വാഡുകൾ സംയുക്തമായി ക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തും വിശദമായ പരിശോധന നടത്തി. സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗത്തിന് ലഭിച്ച ഇ മെയിൽ സന്ദേശത്തിലായിരുന്നു ബോംബ് ഭീഷണി.

കാടാമ്പുഴ പൊലീസ് ഇൻസ്പെക്ടർ വി.കെ ശ്രീജിത്തിന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. തുടർ നടപടിയുടെ ഭാഗമായി കാടാമ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314628/bomb-threat-to-kadampuzha-bhagavathy-temple-a-major-pilgrimage-center)