---
title: "ഏരൂരില്‍ നാലര വയസുകാരനെ അങ്കണവാടി ടീച്ചര്‍ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി"
english_title: "A complaint has been filed alleging that an Anganwadi teacher brutally abused a four-and-a-half-year-old boy in Erur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314616/a-complaint-has-been-filed-alleging-that-an-anganwadi-teacher-brutally-abused-a-four-and-a-half-year-old-boy-in-erur"
published_at: "2025-09-13T15:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c53bb9e30af_f.jpg"
keywords: []
---

# ഏരൂരില്‍ നാലര വയസുകാരനെ അങ്കണവാടി ടീച്ചര്‍ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി

> **Lead Summary:** ഏരൂരില്‍ നാലര വയസുകാരനെ അങ്കണവാടി ടീച്ചര്‍ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി. തന്നെ അധ്യാപിക ഉപദ്രവിച്ചതായി കുട്ടി വീട്ടുകാരോട് പറഞ്ഞു. രണ്ട് കാലിലെയും തുടയില്‍ രക്തം കട്ടപ്പിടിച്ചിട്ടുണ്ട്.

## Article Content

ഏരൂരില്‍ നാലര വയസുകാരനെ അങ്കണവാടി ടീച്ചര്‍ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി. തന്നെ അധ്യാപിക ഉപദ്രവിച്ചതായി കുട്ടി വീട്ടുകാരോട് പറഞ്ഞു. രണ്ട് കാലിലെയും തുടയില്‍ രക്തം കട്ടപ്പിടിച്ചിട്ടുണ്ട്.

പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. അധ്യാപികയെ 7 ദിവസത്തേക്ക് ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. കുട്ടിയെ കുളിപ്പിക്കുമ്പോഴാണ് കുഞ്ഞിന്റെ കാലിലെ പാടുകള്‍ അമ്മ കാണുന്നത്. തുടര്‍ന്ന് ഏരൂര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314616/a-complaint-has-been-filed-alleging-that-an-anganwadi-teacher-brutally-abused-a-four-and-a-half-year-old-boy-in-erur)