---
title: "'മരിച്ചുപോകുമെടാ, താഴെയിറങ്ങ്'...; ട്രെയിന് മുകളില്‍ കയറി അഭ്യാസം കാണിച്ച യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം"
english_title: "Young man who showed off his skills by climbing on top of a train dies of shock"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314587/young-man-who-showed-off-his-skills-by-climbing-on-top-of-a-train-dies-of-shock"
published_at: "2025-09-13T13:33:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c5256ac9bfd_fgdfg.jpg"
keywords: []
---

# 'മരിച്ചുപോകുമെടാ, താഴെയിറങ്ങ്'...; ട്രെയിന് മുകളില്‍ കയറി അഭ്യാസം കാണിച്ച യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം

> **Lead Summary:** **( **[www.truevisionnews.com]** ) ** ട്രെയിന് മുകളില്‍ കയറി അഭ്യാസം കാണിച്ച യുവാവിന് വൈദ്യുതാഘാതമേറ്റ് മരണം. നാഗ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പ്ലാറ്റ്​ഫോമിലേക്ക് എത്തിയ ട്രെയിന് മുകളിലേക്ക് പെട്ടെന്ന് യുവാവ് ചാടിക്കയറുകയായിരുന്നു. റെയില്‍വേ പൊലീസും മറ്റ് യാത്രക്കാരും താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും യുവാവ് കൂട്ടാക്കിയില്ല.

## Article Content

**( **[www.truevisionnews.com]** ) ** ട്രെയിന് മുകളില്‍ കയറി അഭ്യാസം കാണിച്ച യുവാവിന് വൈദ്യുതാഘാതമേറ്റ് മരണം. നാഗ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പ്ലാറ്റ്​ഫോമിലേക്ക് എത്തിയ ട്രെയിന് മുകളിലേക്ക് പെട്ടെന്ന് യുവാവ് ചാടിക്കയറുകയായിരുന്നു. റെയില്‍വേ പൊലീസും മറ്റ് യാത്രക്കാരും താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും യുവാവ് കൂട്ടാക്കിയില്ല.

ആളുകള്‍ താഴെ ഇറങ്ങൂവെന്ന് അഭ്യര്‍ഥിക്കുന്നതിനിടെ യുവാവ് കോച്ചുകള്‍ക്ക് മുകളിലൂടെ നടക്കാന്‍ തുടങ്ങി. തല വൈദ്യുത ലൈനില്‍ മുട്ടിയതും ഷോക്കേറ്റു. തല്‍ക്ഷണം മരണം സംഭവിച്ചു. പിന്നാലെ മൃതദേഹം പ്ലാറ്റ്​ഫോമിലേക്കും പതിച്ചു. കണ്ടുനിന്നവരെല്ലാം നടുങ്ങി. സമൂഹമാധ്യമങ്ങളില്‍ റീല്‍സിടുന്നതിനായോ അതോ മാനസിക വെല്ലുവിളിയുള്ള ആളാണോ യുവാവെന്ന് ഇതുവരെയും സ്ഥിരീകരിക്കാനായിട്ടില്ല.

**വൈദ്യുതാഘാതമേറ്റുള്ള മരണത്തിലേക്ക് നയിക്കാവുന്ന ചില പൊതുവായ കാരണങ്ങൾ ഇവയാണ്:**

**വൈദ്യുതി ലൈനുകളുമായുള്ള സമ്പർക്കം: **പൊട്ടിവീണ വൈദ്യുതി കമ്പികളിലോ, അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ സുരക്ഷാ മുൻകരുതലുകളില്ലാതെ വൈദ്യുതി ലൈനുകളിൽ സ്പർശിക്കുമ്പോഴോ ഇത് സംഭവിക്കാം.

**കേടുവന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ: **ഇൻസുലേഷൻ തകരാറുള്ള വയറുകൾ, കേടായ സ്വിച്ചുകൾ, പ്ലഗുകൾ, വൈദ്യുത ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ ഷോക്കടിക്കാൻ സാധ്യതയുണ്ട്.

**വെള്ളവുമായി ചേർന്നുള്ള വൈദ്യുതി:** വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുകയോ, നനഞ്ഞ കൈകൊണ്ട് സ്വിച്ചുകളിൽ സ്പർശിക്കുകയോ ചെയ്യുന്നത് അതീവ അപകടകരമാണ്. വെള്ളം വൈദ്യുതിയുടെ നല്ലൊരു ചാലകമാണ്.

**അമിത ഭാരം:** ഒരു സോക്കറ്റിൽ അമിതമായി ഉപകരണങ്ങൾ ഘടിപ്പിക്കുന്നത് വയറുകൾ അമിതമായി ചൂടാകാനും ഷോർട്ട് സർക്യൂട്ടിനും സാധ്യതയുണ്ട്.

**പ്രകൃതിദുരന്തങ്ങൾ: **ഇടിമിന്നൽ ഏൽക്കുന്നത് വൈദ്യുതാഘാതമേറ്റുള്ള മരണത്തിന് ഒരു പ്രധാന കാരണമാണ്.

**സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ: **വീടുകളിലോ ജോലിസ്ഥലങ്ങളിലോ ഇലക്ട്രിക്കൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വരുമ്പോൾ അപകടങ്ങൾ സംഭവിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314587/young-man-who-showed-off-his-skills-by-climbing-on-top-of-a-train-dies-of-shock)