---
title: "വടകരയിൽ കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ തല്ലിയതായി പരാതി; മർദ്ദനം ഓണാഘോഷത്തിന് പിരിവ് കൊടുത്തില്ലെന്ന് ആരോപിച്ച്"
english_title: "Complaint filed against senior students for beating up college student in Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314580/complaint-filed-against-senior-students-for-beating-up-college-student-in-vadakara"
published_at: "2025-09-13T13:05:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c51ed7dfb22_mes.jpg"
keywords: []
---

# വടകരയിൽ കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ തല്ലിയതായി പരാതി; മർദ്ദനം ഓണാഘോഷത്തിന് പിരിവ് കൊടുത്തില്ലെന്ന് ആരോപിച്ച്

> **Lead Summary:** **കോഴിക്കോട് : **വടകരയിൽ ഓണാഘോഷത്തിന് പിരിവ് കൊടുത്തില്ലെന്ന് ആരോപിച്ച് കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി. വില്യാപ്പള്ളിയിലെ വടകര എംഇഎസ് കോളേജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥി ഓർക്കാട്ടേരി ആയാടത്തിൽ അബ്ദുൾ മിൻഹാജിനെയാണ് ഒരു സംഘം വിദ്യാർത്ഥികൾ തല്ലിയതായി പരാതി. വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയിൽ പോയി തിരിച്ച് വരുമ്പോൾ കോളേജ് ഗേറ്റിനടുത്ത് വെച്ച് സീനിയർ വിദ്യാർത്ഥികൾ മർദ്ദിക്കുകയായിരുന്നു.

## Article Content

**കോഴിക്കോട് : **വടകരയിൽ ഓണാഘോഷത്തിന് പിരിവ് കൊടുത്തില്ലെന്ന് ആരോപിച്ച് കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി. വില്യാപ്പള്ളിയിലെ വടകര എംഇഎസ് കോളേജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥി ഓർക്കാട്ടേരി ആയാടത്തിൽ അബ്ദുൾ മിൻഹാജിനെയാണ് ഒരു സംഘം വിദ്യാർത്ഥികൾ തല്ലിയതായി പരാതി. വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയിൽ പോയി തിരിച്ച് വരുമ്പോൾ കോളേജ് ഗേറ്റിനടുത്ത് വെച്ച് സീനിയർ വിദ്യാർത്ഥികൾ മർദ്ദിക്കുകയായിരുന്നു.

ഓണാഘോഷത്തിന് പിരിവ് കൊടുക്കാത്തതിലെ വിരോധമാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാർത്ഥി പറയുന്നത്. പരിക്കേറ്റ അബ്ദുൾ മിൻഹാജ് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇതുസംബന്ധിച്ച് സീനിയർ വിദ്യാർത്ഥികളായ ഹംദാൻ ഹനാൻ, റിസ്വാൻ, ഫാസിൽ, ഷാമിൽ എന്നിവരുടെ പേരിൽ വടകര പോലീസ് കേസെടുത്തു.

അതിനിടെ, തി​രു​വോ​ണ നാ​ളി​ൽ കാ​ണാ​താ​യ പ​തി​നാ​ലു​കാ​ര​നെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ ചു​ണ്ട​ക്കു​ന്ന് ഉ​ന്ന​തി​യി​ൽ താ​മ​സി​ക്കു​ന്ന കി​ഴ​ക്കേക്ക​ര പു​ത്ത​ൻ​പു​ര​ക്ക​ൽ വി​നീ​തി​ന്റേ​യും സ​ജി​ത​യു​ടേ​യും മ​ക​നാ​യ വി​ജി​ത്‌ വി​നീ​ത്‌ എ​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ട്ടി​യെ​യാ​ണ്‌ എ​ട്ടു ദി​വ​സം മു​മ്പ്‌ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ​ത്‌.

കൂ​ട​ത്താ​യ്‌ സെ​ന്റ്‌ മേ​രീ​സ്‌ ഹൈ​സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​യാ​ണ്‌ വി​ജി​ത്‌ വി​നീ​ത്‌. ഓ​ണ​സ​ദ്യ ക​ഴി​ഞ്ഞ്‌ ക​ളി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ്‌ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ കു​ട്ടി പി​ന്നീ​ട്‌ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ, അ​പ്ര​ത്യ​ക്ഷ​മാ​യ ദി​വ​സം സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം താ​മ​ര​ശ്ശേ​രി​യി​ൽ​നി​ന്ന് സി​നി​മ ക​ണ്ട​തി​നും ഈ​ങ്ങാ​പ്പു​ഴ സ്റ്റു​ഡി​യോ​യി​ലെ​ത്തി​യ​തി​നും ദൃ​ക്സാ​ക്ഷി​ക​ളു​ണ്ടെ​ന്ന് പ​റ​യു​ന്നു. രാ​ത്രി വേ​ന​പ്പാ​റ വ​ഴി കാ​ൽ​ന​ട​യാ​യി ഓ​മ​ശ്ശേ​രി​യി​ലെ​ത്തി​യ​തി​ന്റേ​യും ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന്‌ ല​ഭി​ച്ചി​ട്ടു​ണ്ട്‌.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്‌ പൊ​ലീ​സ്‌ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണ്‌. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് കെ. ​ക​രു​ണാ​ക​ര​ൻ, വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യൂ​നു​സ്‌ അ​മ്പ​ല​ക്ക​ണ്ടി, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. ഗം​ഗാ​ധ​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​എം. രാ​ധാ​മ​ണി, കെ. ​ആ​ന​ന്ദ കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​പ്ര​തി​നി​ധി സം​ഘം വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്‌ സ​ന്ദ​ർ​ശി​ച്ച്‌ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ച്ചു.

താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്‌.​പി​യു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തു​ക​യും അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. കോ​ട​ഞ്ചേ​രി പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷ​ൽ ടീം ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണെ​ന്ന് ഡി​വൈ.​എ​സ്‌.​പി സു​ശീ​ർ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314580/complaint-filed-against-senior-students-for-beating-up-college-student-in-vadakara)