---
title: "ഭക്ഷണം കഴിഞ്ഞ ഉടൻ പല്ലിനിടയിൽ കുത്താൻ നിൽക്കേണ്ട.....; ഇതൊന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാണ്"
english_title: "Don't pick your teeth right after eating.....; It's good to know this"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314566/dont-pick-your-teeth-right-after-eating-its-good-to-know-this"
published_at: "2025-09-13T12:32:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c517578441c_health.jpg"
keywords: []
---

# ഭക്ഷണം കഴിഞ്ഞ ഉടൻ പല്ലിനിടയിൽ കുത്താൻ നിൽക്കേണ്ട.....; ഇതൊന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാണ്

> **Lead Summary:** ഭക്ഷണം കഴിഞ്ഞാൽ പിന്നെ ചിലർക്ക് ശീലമുള്ള ഒന്നാണ് പല്ലിനിടയിൽ കുത്തുന്നത് . ചിലർ സേഫ്റ്റി പിൻ ഉപയോഗിച്ചും പല്ലിട കുത്തും. ചിലർക്കാകട്ടെ തീപ്പെട്ടിക്കൊള്ളി മതി. എന്നാൽ ഇതൊന്നും അത്രയ്ക്ക് നല്ലതല്ല . വളരെ മൃദുവായ ഇന്റർ ഡെന്റൽ പാപ്പില്ല എന്ന, പല്ലുകൾക്കിടയിലെ മോണയുടെ ഭാഗത്തിന് ക്ഷതമേൽപിക്കുന്നതാണ് ഇത്തരം പ്രവൃത്തികൾ .

## Article Content

ഭക്ഷണം കഴിഞ്ഞാൽ പിന്നെ ചിലർക്ക് ശീലമുള്ള ഒന്നാണ് പല്ലിനിടയിൽ കുത്തുന്നത് . ചിലർ സേഫ്റ്റി പിൻ ഉപയോഗിച്ചും പല്ലിട കുത്തും. ചിലർക്കാകട്ടെ തീപ്പെട്ടിക്കൊള്ളി മതി. എന്നാൽ ഇതൊന്നും അത്രയ്ക്ക് നല്ലതല്ല . വളരെ മൃദുവായ ഇന്റർ ഡെന്റൽ പാപ്പില്ല എന്ന, പല്ലുകൾക്കിടയിലെ മോണയുടെ ഭാഗത്തിന് ക്ഷതമേൽപിക്കുന്നതാണ് ഇത്തരം പ്രവൃത്തികൾ .

പ്രായമേറിയവർ പല്ലിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. പല്ലിനിടയിൽ ഭക്ഷണം കുടുങ്ങിയാൽ പിന്നെ എന്തു ചെയ്യും എന്നു ചോദിക്കുന്നവരുണ്ട്. അശാസ്ത്രീയ മാർഗങ്ങളിലൂടെ അതു നീക്കുമ്പോഴാണ് കുഴപ്പമുണ്ടാകുന്നത്.

*പല്ലുകൾക്കിടയിൽ ഭക്ഷണം കുടുങ്ങുന്നതിന് കാരണങ്ങൾ പലതാണ്.*

*പല്ലിന്റെ പ്രതലത്തിലുണ്ടാകുന്ന തേയ്മാനം*

*സമീപത്തുള്ള പല്ലുകളുമായുള്ള ബന്ധം വിഛേദിക്കപ്പെടുന്നത്.*

*പല്ലുകൾ നേരത്തേ നഷ്ടപ്പെട്ട ഭാഗത്ത് വയ്പു പല്ലുകൾ വച്ചില്ലെങ്കിൽ പല്ലുകൾ കീഴ്പ്പോട്ട് ഇറങ്ങിവരുന്നത്.*

*പല്ലുകളിൽ ജന്മനാ തന്നെയുള്ള അപാകതകൾ.*

*എന്തെങ്കിലും വസ്തു പല്ലുകൾക്കിടയിൽ ഇടാനുള്ള തോന്നൽ. ആഗ്രഹം നടപ്പാക്കുമ്പോൾ പല്ലുകൾക്കിടയിൽ വിടവുണ്ടാകുന്നു.*

*മോണയിലെ നീർവീക്കം, പഴുപ്പ്*

**പരിഹാരം**

ശരിയായ ദന്തശുചിത്വം പാലിക്കുക. ദിവസവും രണ്ടു നേരം ശരിയായ രീതിയിൽ ബ്രഷ് ചെയ്യുക. മേൽത്താടിയിൽ മുകളിൽ നിന്നു താഴേക്ക് മൂന്നു പല്ലുകൾ വീതമായി ബ്രഷ് ചെയ്യുക. 15 ‍ഡ‍ിഗ്രി കോണിൽ ചെരിച്ചു വേണം ബ്രഷ് ചെയ്യാൻ. കീഴ്ത്താടിയിൽ ഇതേ രീതിയിൽ താഴെ നിന്നു മുകളിലേക്ക് ബ്രഷ് ചെയ്യുക.

മീഡിയം ഫ്ലെക്സിബിൾ പിടിയുള്ള ടൂത്ത് ബ്രഷ് ഉപയോഗിക്കണം. ഡെന്റൽ ഫ്ലോസ് എന്ന പ്രത്യേക തരം നൂലുകൾ ഉപയോഗിച്ച് ദിവസവും ഒരു നേരം ഫ്ലോസിങ് ചെയ്യണം. അല്ലെങ്കിൽ പല്ലിട ശുചീകരണ ബ്രഷുകൾ അഥവാ ഇന്റൽ ഡെന്റൽ ബ്രഷുകൾ ഉപയോഗിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314566/dont-pick-your-teeth-right-after-eating-its-good-to-know-this)