---
title: "'സിപിഎമ്മിൽ വ്യക്തികൾ പോയി ഫണ്ട് പിരിക്കാറില്ല, ശബ്ദരേഖാ വിവാദത്തിൽ എല്ലാ വിഷയങ്ങളും പാർട്ടി പരിശോധിക്കും' - എ.സി മൊയ്തീൻ"
english_title: "ACMoideen, who was accused in the Thrissur CPM audio recording controversy, responded."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314534/acmoideen-who-was-accused-in-the-thrissur-cpm-audio-recording-controversy-responded"
published_at: "2025-09-13T10:55:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68c5009d2ed20_acmaideen.jpg"
keywords: []
---

# 'സിപിഎമ്മിൽ വ്യക്തികൾ പോയി ഫണ്ട് പിരിക്കാറില്ല, ശബ്ദരേഖാ വിവാദത്തിൽ എല്ലാ വിഷയങ്ങളും പാർട്ടി പരിശോധിക്കും' - എ.സി മൊയ്തീൻ

> **Lead Summary:** തൃശൂർ സിപിഎമ്മിലെ ശബ്ദ രേഖാ വിവാദത്തിൽ പ്രതികരണവുമായി ആരോപണവിധേയനായ എ.സി മൊയ്തീൻ. ശബ്ദരേഖാ വിവാദത്തിൽ എല്ലാ വിഷയങ്ങളും പാർട്ടി പരിശോധിക്കുമെന്നാണ് എ.സി മൊയ്തീൻ പ്രതികരിച്ചത്. തെറ്റായ കാര്യങ്ങൾ പറഞ്ഞതിന് പാർട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നും പാർട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

തൃശൂർ സിപിഎമ്മിലെ ശബ്ദ രേഖാ വിവാദത്തിൽ പ്രതികരണവുമായി ആരോപണവിധേയനായ എ.സി മൊയ്തീൻ. ശബ്ദരേഖാ വിവാദത്തിൽ എല്ലാ വിഷയങ്ങളും പാർട്ടി പരിശോധിക്കുമെന്നാണ് എ.സി മൊയ്തീൻ പ്രതികരിച്ചത്. തെറ്റായ കാര്യങ്ങൾ പറഞ്ഞതിന് പാർട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നും പാർട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതു പ്രവർത്തകൻ എന്ന നിലയിൽ എല്ലാ വിഭാഗം ആളുകളുമായും തനിക്ക് പരിചയമുണ്ട്. സിപിഎമ്മിൽ വ്യക്തികൾ പോയി ഫണ്ട് പിരിക്കാറില്ലെന്നും നേതാക്കൾ ഒരുമിച്ചാണ് പോകാറുള്ളതെന്നും എ.സി മൊയ്തീൻ പ്രതികരിച്ചു. തനിക്കെതിരായ ആരോപണം തെളിവില്ലാത്തതാണെന്നും തെറ്റായ പ്രവണതകൾ വെച്ചുപൊറുപ്പിക്കില്ലെന്നും മൊയ്തീൻ കൂട്ടിച്ചേർത്തു.

അതേസമയം ആരോപണത്തില്‍ വിശദീകരണം നല്‍കുന്നതിനായി ശരത്തിന് മൂന്ന് ദിവസമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. ശരത് നേതാക്കളെക്കുറിച്ച് സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. സംഭാഷണത്തിന്റെ വീഡിയോയും കയ്യിലുണ്ടെന്ന് ശബ്ദരേഖ പുറത്തുവിട്ടവര്‍ പറയുന്നത്. പാര്‍ട്ടിയിലെ തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു ശരത്തിന്റെ ഓഡിയോ പുറത്തുവിട്ടത്.

കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീന്‍ എംഎല്‍എ, കോര്‍പ്പറേഷന്‍ സ്ഥിരസമിതി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ക്കെതിരെയായിരുന്നു ശരത്തിന്റെ ആരോപണം. ശരത് സിപിഐഎം നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നിബിന്‍ ശ്രീനിവാസിനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. ഒരു മിനിട്ട് 49 സെക്കന്‍ഡ് നേരം നീണ്ടുനില്‍ക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314534/acmoideen-who-was-accused-in-the-thrissur-cpm-audio-recording-controversy-responded)