---
title: "കൈയ്യിൽ കിട്ടാൻ കൊതിയായി .....;  ഐഫോണ്‍ 17 സീരീസ് പ്രീ-ഓര്‍ഡര്‍ തുടങ്ങി"
english_title: "Apple's online store went down hours before the iPhone 17 series pre-order, but bookings for the smartphones have begun."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314462/apples-online-store-went-down-hours-before-the-iphone-17-series-pre-order-but-bookings-for-the-smartphones-have-begun"
published_at: "2025-09-12T19:41:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c42a479f972_iphone.jpg"
keywords: []
---

# കൈയ്യിൽ കിട്ടാൻ കൊതിയായി .....;  ഐഫോണ്‍ 17 സീരീസ് പ്രീ-ഓര്‍ഡര്‍ തുടങ്ങി

> **Lead Summary:** ഐഫോണ്‍ 17 സീരീസ് പ്രീ-ഓര്‍ഡറിന് മണിക്കൂറുകള്‍ മുന്നേ ആപ്പിളിന്‍റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഡൗണായെങ്കിലും സ്‌മാര്‍ട്ട്‌ഫോണുകളുടെ ബുക്കിംഗ് ആരംഭിച്ചു. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് ശേഷമാണ് ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയുടെ പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ തുടങ്ങിയത്. ആപ്പിളിന്‍റെ ഇന്ത്യയിലെ സ്റ്റോറുകള്‍ വഴിയും ആമസോണ്‍ ഇന്ത്യ, ഫ്ലിപ്‌കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, ക്രോം, വിജയ് സെയില്‍സ് എന്നിവ വഴിയും ഐഫോണ്‍ 17 മോഡലുകള്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം.

## Article Content

ഐഫോണ്‍ 17 സീരീസ് പ്രീ-ഓര്‍ഡറിന് മണിക്കൂറുകള്‍ മുന്നേ ആപ്പിളിന്‍റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഡൗണായെങ്കിലും സ്‌മാര്‍ട്ട്‌ഫോണുകളുടെ ബുക്കിംഗ് ആരംഭിച്ചു. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് ശേഷമാണ് ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയുടെ പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ തുടങ്ങിയത്. ആപ്പിളിന്‍റെ ഇന്ത്യയിലെ സ്റ്റോറുകള്‍ വഴിയും ആമസോണ്‍ ഇന്ത്യ, ഫ്ലിപ്‌കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, ക്രോം, വിജയ് സെയില്‍സ് എന്നിവ വഴിയും ഐഫോണ്‍ 17 മോഡലുകള്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം.

ഇന്ത്യയില്‍ ആപ്പിള്‍ സ്റ്റോറും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും വഴി പുത്തന്‍ സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവ പ്രീ-ഓര്‍ഡര്‍ ചെയ്യാം. നിങ്ങള്‍ക്ക് ആവശ്യമായ ഐഫോണ്‍ മോഡലും സ്റ്റോറേജും കളര്‍ ഓപ്ഷനും തെരഞ്ഞെടുത്ത ശേഷം യുപിഐ, ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് എന്നിവയോ ഇഎംഐ സൗകര്യമോ വഴി പേയ്‌മെന്‍റ് അടയ്‌ക്കാം.

ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ബാങ്ക് ഓഫറുകളും, ക്യാഷ്‌ബാക്കും, എക്‌സ്‌ചേഞ്ച് സൗകര്യവും വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്നുണ്ട്. ഇതില്‍ ആപ്പിള്‍ ട്രേഡ്-ഇന്‍ സൗകര്യമാണ് ഏറ്റവും ശ്രദ്ധേയം.

*256 ജിബി - 82,900 രൂപ*

*512 ജിബി - 1,02,900 രൂപ*

*ഐഫോണ്‍ എയര്‍*

*256 ജിബി - 1,19,900 രൂപ*

*512 ജിബി - 1,39,900 രൂപ*

*1 ടിബി - 1,59,900 രൂപ*

*ഐഫോണ്‍ 17 പ്രോ*

*256 ജിബി - 1,34,900 രൂപ*

*512 ജിബി - 1,54,900 രൂപ*

*1 ടിബി - 1,74,900 രൂപ*

*ഐഫോണ്‍ 17 പ്രോ മാക്‌സ്*

*256 ജിബി - 1,49,900 രൂപ*

*512 ജിബി - 1,69,900 രൂപ*

*1 ടിബി - 1,89,900 രൂപ*

*2 ടിബി - 2,29,900 രൂപ*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314462/apples-online-store-went-down-hours-before-the-iphone-17-series-pre-order-but-bookings-for-the-smartphones-have-begun)