---
title: "അതിശക്തമായ മണ്ണിടിച്ചിലിലും മഴയിലും മൂന്ന് പേർക്ക് ദാരുണാന്ത്യം; മൂന്ന് പേരെ കാണാതായി"
english_title: "Three people died in a landslide and heavy rain three people are missing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314442/three-people-died-in-a-landslide-and-heavy-rain-three-people-are-missing"
published_at: "2025-09-12T17:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c40bb01ee42_hhg.jpg"
keywords: []
---

# അതിശക്തമായ മണ്ണിടിച്ചിലിലും മഴയിലും മൂന്ന് പേർക്ക് ദാരുണാന്ത്യം; മൂന്ന് പേരെ കാണാതായി

> **Lead Summary:** **( **[www.truevisionnews.com]** ) ** സിക്കിമിൽ അതിശക്തമായ മഴയും മണ്ണിടിച്ചിലും. മൂന്ന് പേരാണ് മണ്ണിടിച്ചിലിലും മഴവെള്ളപ്പാച്ചിലിലും മരണപ്പെട്ടത്. മൂന്ന് പേരെ കാണാതാവുകയും ചെയ്തു. സിക്കിമിലെ യാങ്താങിൽ ആണ് അതിശക്ത മഴയിൽ വ്യാപക നാശ നഷ്ടം സംഭവിച്ചത്.

## Article Content

**( **[www.truevisionnews.com]** ) ** സിക്കിമിൽ അതിശക്തമായ മഴയും മണ്ണിടിച്ചിലും. മൂന്ന് പേരാണ് മണ്ണിടിച്ചിലിലും മഴവെള്ളപ്പാച്ചിലിലും മരണപ്പെട്ടത്. മൂന്ന് പേരെ കാണാതാവുകയും ചെയ്തു. സിക്കിമിലെ യാങ്താങിൽ ആണ് അതിശക്ത മഴയിൽ വ്യാപക നാശ നഷ്ടം സംഭവിച്ചത്.

ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് മണ്ണിടിച്ചിലുണ്ടാകുന്നത്. വീടുകൾക്ക് മുകളിൽ മണ്ണ് അടിഞ്ഞുകൂടിയിരിക്കുന്ന അവസ്ഥയാണുള്ളത്. അപകടത്തിൽ പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തി. പക്ഷെ മഴയ്ക്ക് ശമനമായിട്ടില്ല. ഇപ്പോഴും അതിശക്ത മഴ തുടർന്ന് കൊണ്ടിരിക്കുകയാണ്.

നദിക്ക് കുറുകെ മരം കൊണ്ട് പാലം ഉണ്ടാക്കിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച അർധ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ 45 വയസുള്ള സ്ത്രീ മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314442/three-people-died-in-a-landslide-and-heavy-rain-three-people-are-missing)