---
title: "ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ പൂർണ്ണമായും കത്തി നശിച്ചു, അപകടം പെട്രോൾ പമ്പിലേക്ക് കയറ്റുന്നതിനിടെ"
english_title: "A car that was running in Vannapuram, Idukki, caught fire."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314433/a-car-that-was-running-in-vannapuram-idukki-caught-fire"
published_at: "2025-09-12T16:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3feaddfc0d_FIRE.jpg"
keywords: []
---

# ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ പൂർണ്ണമായും കത്തി നശിച്ചു, അപകടം പെട്രോൾ പമ്പിലേക്ക് കയറ്റുന്നതിനിടെ

> **Lead Summary:** വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈറേഞ്ച് ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ വെച്ചായിരുന്നു അപകടം. കാർ പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈറേഞ്ച് ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ വെച്ചായിരുന്നു അപകടം. കാർ പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.

തൊടുപുഴയിൽ നിന്നും വന്ന കാർ ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലേക്ക് കയറ്റുന്നതിനിടെയാണ് തീ പിടിച്ചത്. തീ പടർന്നതോടെ പെട്രോൾ പമ്പിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ഉള്ളവരെ സ്ഥലത്ത് നിന്നും മാറ്റി. തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

അതേസമയം വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്ത കെ.എസ്.യു പ്രവർത്തകരെ വിലങ്ങും മുഖംമൂടിയും അണിയിച്ച് കോടതിയിൽ ഹാജരാക്കിയത് വിവാദത്തിൽ.

ജില്ല വൈസ് പ്രസിഡന്‍റ് ഗണേഷ് ആറ്റൂർ, പ്രാദേശിക നേതാക്കളായ അസ്ലം, അൽ അമീൻ എന്നിവരെയാണ് വെള്ളിയാഴ്ച വടക്കാഞ്ചേരി കോടതിയിൽ മുഖംമൂടിയും വിലങ്ങും അണിയിച്ച് ഹാജരാക്കിയത്. വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് അർധ രാത്രി വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്നും മറ്റുമുള്ള പരാതി നിലനിൽക്കുന്നതിനിടെയാണ് കൊടുംകുറ്റവാളികളെ ഹാജരാക്കുന്ന രീതിയിൽ വടക്കാഞ്ചേരി പൊലീസ് പെരുമാറിയത്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314433/a-car-that-was-running-in-vannapuram-idukki-caught-fire)