---
title: "പറ്റിച്ചതിലും വിഹിതം പറ്റുന്നോ ...?  ഷെയർ ട്രേഡിങ്ങിന്റെ പേരിൽ വയോധികന്റെ ഒ​രു​കോ​ടി രൂപ തട്ടിയതിൽ കമ്മീഷന്‍ പറ്റി; യുവാവ് അറസ്റ്റിൽ"
english_title: "Youth arrested for duping elderly man of Rs 1 crore in the name of share trading"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314428/youth-arrested-for-duping-elderly-man-of-rs-1-crore-in-the-name-of-share-trading"
published_at: "2025-09-12T16:07:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68c3f83e84ab3_thrissur.jpg"
keywords: []
---

# പറ്റിച്ചതിലും വിഹിതം പറ്റുന്നോ ...?  ഷെയർ ട്രേഡിങ്ങിന്റെ പേരിൽ വയോധികന്റെ ഒ​രു​കോ​ടി രൂപ തട്ടിയതിൽ കമ്മീഷന്‍ പറ്റി; യുവാവ് അറസ്റ്റിൽ

> **Lead Summary:** **ഇ​രി​ങ്ങാ​ല​ക്കു​ട ( തൃശ്ശൂർ ) : **ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങ്ങി​ന്‍റെ മ​റ​വി​ൽ ക​ല്ലേ​റ്റും​ക​ര താ​ക്കോ​ൽ​ക്കാ​ര​ൻ വീ​ട്ടി​ൽ രാ​ജു​വി​ൽ​നി​ന്നും ഒ​രു​കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യ കേ​സി​ൽ കമ്മീ​ഷ​ന്‍ പ​റ്റി​യ കോ​യ​മ്പ​ത്തൂ​ർ മ​രു​തം​ന​ഗ​ർ സ്വ​ദേ​ശി സ​ഞ്ജ​യി​നെ ഇ​രി​ങ്ങാ​ല​ക്കു​ട റൂ​റ​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**ഇ​രി​ങ്ങാ​ല​ക്കു​ട ( തൃശ്ശൂർ ) : **ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങ്ങി​ന്‍റെ മ​റ​വി​ൽ ക​ല്ലേ​റ്റും​ക​ര താ​ക്കോ​ൽ​ക്കാ​ര​ൻ വീ​ട്ടി​ൽ രാ​ജു​വി​ൽ​നി​ന്നും ഒ​രു​കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യ കേ​സി​ൽ കമ്മീ​ഷ​ന്‍ പ​റ്റി​യ കോ​യ​മ്പ​ത്തൂ​ർ മ​രു​തം​ന​ഗ​ർ സ്വ​ദേ​ശി സ​ഞ്ജ​യി​നെ ഇ​രി​ങ്ങാ​ല​ക്കു​ട റൂ​റ​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

2025 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ്​ രാ​ജു​വി​ന്‍റെ ചാ​ല​ക്കു​ടി​യി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ല ത​വ​ണ​ക​ളാ​യി 1,06,75,000 രൂ​പ നി​ക്ഷേ​പം ന​ട​ത്തി​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഉ​യ​ർ​ന്ന ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്തു​ള്ള പ​ര​സ്യ​വും ലി​ങ്കും ക​ണ്ട് ക്ലി​ക്ക് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഒ​രു വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ൽ ചേ​രു​ക​യും ഈ ​ഗ്രൂ​പ്പി​ലൂ​ടെ​യും വി​വി​ധ മൊ​ബൈ​ൽ ന​മ്പ​റു​ക​ളി​ലൂ​ടെ വി​ളി​ച്ച് പ​റ​ഞ്ഞ് വ​ൻ​ലാ​ഭം കി​ട്ടു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ്​ നി​ക്ഷേ​പി​പ്പി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314428/youth-arrested-for-duping-elderly-man-of-rs-1-crore-in-the-name-of-share-trading)