ഇരിങ്ങാലക്കുട ( തൃശ്ശൂർ ) : ( www.truevisionnews.com ) ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ മറവിൽ കല്ലേറ്റുംകര താക്കോൽക്കാരൻ വീട്ടിൽ രാജുവിൽനിന്നും (61) ഒരുകോടിയിലധികം രൂപ തട്ടിയ കേസിൽ കമ്മീഷന് പറ്റിയ കോയമ്പത്തൂർ മരുതംനഗർ സ്വദേശി സഞ്ജയിനെ (26) ഇരിങ്ങാലക്കുട റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് രാജുവിന്റെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് പല തവണകളായി 1,06,75,000 രൂപ നിക്ഷേപം നടത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള പരസ്യവും ലിങ്കും കണ്ട് ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഒരു വാട്സ് ആപ് ഗ്രൂപ്പിൽ ചേരുകയും ഈ ഗ്രൂപ്പിലൂടെയും വിവിധ മൊബൈൽ നമ്പറുകളിലൂടെ വിളിച്ച് പറഞ്ഞ് വൻലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപിപ്പിച്ചത്.
Content Highlight: Youth arrested for duping elderly man of Rs 1 crore in the name of share trading



































