---
title: "രക്തഹാരമിട്ട് സ്വീകരണം; ചൈനീസ് കമ്യൂണിസ്റ്റ് പാർടി പ്രതിനിധികൾ എകെജി സെന്റർ സന്ദർശിച്ചു"
english_title: "A delegation from the Chinese Communist Party visited the AKG Center in Thiruvananthapuram, the Kerala headquarters of the CPM."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314427/a-delegation-from-the-chinese-communist-party-visited-the-akg-center-in-thiruvananthapuram-the-kerala-headquarters-of-the-cpm"
published_at: "2025-09-12T16:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3f76f5b31f_cpim.jpg"
keywords: []
---

# രക്തഹാരമിട്ട് സ്വീകരണം; ചൈനീസ് കമ്യൂണിസ്റ്റ് പാർടി പ്രതിനിധികൾ എകെജി സെന്റർ സന്ദർശിച്ചു

> **Lead Summary:** ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം സിപിഎമ്മിന്റെ കേരള ആസ്ഥാന മന്ദിരമായ തിരുവനന്തപുരത എകെജി സെന്റർ സന്ദർശിച്ചു. ചൈനീസ് എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഹെ മെങ്, രാഷ്ട്രീയ പാർട്ടികളുടെ കാര്യങ്ങളുടെ ചുമതലയുള്ള എംബസിയിലെ കൗൺസിലർ ഷൗ ഗുവോഹി, രാഷ്ട്രീയ പാർട്ടികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എംബസിയുടെ സെക്കൻഡ് സെക്രട്ടറി ഗുവോ ഡോങ്ഡോങ് എന്നിവരടങ്ങുന്ന സംഘമാണ് എകെജി സെന്റർ സന്ദർശിച്ചത്.

## Article Content

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം സിപിഎമ്മിന്റെ കേരള ആസ്ഥാന മന്ദിരമായ തിരുവനന്തപുരത എകെജി സെന്റർ സന്ദർശിച്ചു. ചൈനീസ് എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഹെ മെങ്, രാഷ്ട്രീയ പാർട്ടികളുടെ കാര്യങ്ങളുടെ ചുമതലയുള്ള എംബസിയിലെ കൗൺസിലർ ഷൗ ഗുവോഹി, രാഷ്ട്രീയ പാർട്ടികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എംബസിയുടെ സെക്കൻഡ് സെക്രട്ടറി ഗുവോ ഡോങ്ഡോങ് എന്നിവരടങ്ങുന്ന സംഘമാണ് എകെജി സെന്റർ സന്ദർശിച്ചത്.

പ്രതിനിധി സംഘത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം സിപിഎം കേന്ദ്ര കമ്മിറ്റി യോ​ഗം നാളെ ദില്ലിയിൽ തുടങ്ങും. മൂന്ന് ദിവസമായി ചേരുന്ന സിസി യോ​ഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഇന്ന് ദില്ലിയിലെത്തും.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാനാണ് സിസി യോഗം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്നിവ യോ​ഗത്തിൽ ചർച്ചയാകും. കേരളത്തിൽ തദ്ദേ​ശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും യോ​ഗം വിലയിരുത്തിയേക്കും.

അതേസമയം സിപിഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് അതിരൂക്ഷ വിമർശനം. ബിനോയ് വിശ്വം വലിയ തോൽവി എന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. രാവിലെ ഒന്നും രാത്രി മറ്റൊന്നും പറയുന്ന സെക്രട്ടറി ചരിത്രത്തിലാദ്യമാണ്.

വാക്കിലും നിലപാടിലും വ്യക്തത ഇല്ലാത്ത സെക്രട്ടറിയെന്നും സിപിഐയുടെ രാഷ്ട്രീയ നിലപാട് പറയാൻ പോലും ബിനോയ് വിശ്വത്തിന് കഴിയുന്നില്ല എന്നും വിമർശിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314427/a-delegation-from-the-chinese-communist-party-visited-the-akg-center-in-thiruvananthapuram-the-kerala-headquarters-of-the-cpm)